Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വെട്ടും കുത്തും,പഞ്ചാബില്‍ ഭായി-ഭായി!സിപിഎമ്മും ആര്‍എംപിയും സഖ്യമായി മത്സരിക്കുന്നു...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാല ഇടത്കൂട്ടായ്മയുടെ ഭാഗമായാണ് സിപിഐഎമ്മും ആര്‍എംപിഐയും ഒരുമിച്ച് മത്സരിക്കുന്നത്.

ദില്ലി: കേരളത്തില്‍ പരസ്പരം കടുത്ത ശത്രുത പുലര്‍ത്തുന്ന സിപിഐഎമ്മും ആര്‍എംപിയും പഞ്ചാബില്‍ ഒരു മുന്നണിയില്‍ മത്സരിക്കുന്നു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാല ഇടത്കൂട്ടായ്മയുടെ ഭാഗമായാണ് സിപിഐഎമ്മും ആര്‍എംപിഐയും ഒരുമിച്ച് മത്സരിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് പിരിഞ്ഞുപോയവര്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് ആര്‍എംപി. ആര്‍എംപി രൂപീകരിച്ചതിനാണ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് ആര്‍എംപി പ്രവര്‍ത്തകരുടെ ആരോപണം. ടിപി വധത്തിന് ശേഷം സിപിഎമ്മിനെ വര്‍ഗശത്രുവായി പ്രഖ്യാപിച്ചവരാണ് ആര്‍എംപി നേതാക്കളായ വേണുവും ടിപിയുടെ ഭാര്യ രമയും. ദേശീയ തലത്തില്‍ പാര്‍ട്ടി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചാബ് മാര്‍കിസ്റ്റ് പാര്‍ട്ടിയടക്കമുള്ള സിപിഎം വിമതരുമായി ആര്‍എംപി ലയിച്ചതും, പിന്നീട് ആര്‍എംപി ഇന്ത്യ എന്ന പേര് സ്വീകരിച്ചതും.

കേരളത്തിലെ സിപിഎമ്മിനും ആര്‍എംപിയോട് കടുത്ത ശത്രുതയാണുള്ളത്. സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട മംഗത്‌റാം പസ്ല, ഓംപുരി എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതും പിന്നീട് ആര്‍എംപിഐയില്‍ ലയിച്ചതും. പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്ന കാര്യം കേരളത്തിലെ ആര്‍എംപി നേതാക്കള്‍ സ്ഥിതീകരിച്ചിട്ടുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ...

ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ...

സിപിഐ, സിപിഎം, ആര്‍എംപിഐ എന്നീ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച്് ഇടതുസഖ്യമെന്ന മുന്നണിയായാണ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇതിനകം 52 സീറ്റുകളില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സിപിഎം വിമതര്‍...

സിപിഎം വിമതര്‍...

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട മംഗത് റാം പസ്ലയാണ് പഞ്ചാബിലെ ആര്‍എംപിഐ നേതാവ്. പഞ്ചാബ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സിപിഎം വിമതരുടെ പാര്‍ട്ടിയാണ് പിന്നീട് ആര്‍എംപിയില്‍ ലയിച്ചത്.

ആര്‍എംപിയുടെ നയമല്ലെന്ന് നേതാക്കള്‍...

ആര്‍എംപിയുടെ നയമല്ലെന്ന് നേതാക്കള്‍...

പഞ്ചാബിലെ അകാലിദള്‍-ബിജെപി സഖ്യത്തിനെതിരെയുള്ള ഇടത് പാര്‍ട്ടികളുടെ പ്രാദശിക കൂട്ടുക്കെട്ട് മാത്രമാണിതെന്നും, സിപിഎമ്മുമായുള്ള സഖ്യം പാര്‍ട്ടിയുടെ ദേശീയ നയമെല്ലന്നുമാണ് ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചത്.

52 സീറ്റുകളില്‍ മത്സരിക്കും...

52 സീറ്റുകളില്‍ മത്സരിക്കും...

പഞ്ചാബിലെ ആകെയുള്ള 117 സീറ്റുകളില്‍ 52 സീറ്റുകളില്‍ ഇടത് മുന്നണി സ്ഥനാര്‍ത്ഥികള്‍ മത്സരിക്കും. ഇതുസംബന്ധിച്ച ധാരണയായതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

മികച്ച മത്സരമെന്ന് സിപിഎം

മികച്ച മത്സരമെന്ന് സിപിഎം

പഞ്ചാബില്‍ കുടുംബവാഴ്ചയും അഴിമതിയുമാണ് നിലനില്‍ക്കുന്നതെന്നും, ഇത്തവണ മികച്ച മത്സരത്തിനാണ് ഇടത് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം നീലോല്‍പ്പല്‍ ബസു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+