Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ വിജയം തീരുമാനിക്കുന്നത് ദേര സച്ച സൗധയും ഗുര്‍മീത് രാം റഹിം സിങും! അപ്പൊ ജനങ്ങളോ?

അതേസമയം ദേരയിലെ സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് നേതാക്കളുടെ അവകാശ വാദം. പഞ്ചാബില്‍ നിരവധി പേരാണ് ദേരയുടെ അനുഭാവികളായിട്ടുളളത്.

ഛണ്ഡിഗര്‍: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ സിര്‍സയിലെ ദേര സച്ച സൗധയില്‍ സ്ഥാനാര്‍ഥികളുടെ തിരക്കും കൂടി. വോട്ട് തേടിയാണ് സ്ഥാനാര്‍ഥികള്‍ എത്തിയതെന്ന് കരുതിയാല്‍ തെറ്റി. ദേരയിലെത്തിയിരിക്കുന്നത് ഗുര്‍മീത് റാം റഹിം സിങിന്റെ അനുഗ്രഹം നേടാനാണ്.

അകാലിദള്‍, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ഗുര്‍മീതിന്റെ അനുഗ്രഹത്തിനായി എത്തിയിരിക്കുന്നത്. ഗുര്‍മീതിന്റെ അനുഗ്രഹത്തിനായി എത്തിയവരില്‍ അകാലി ദള്‍ നേതാവും ആഭ്യന്തര മന്ത്രിയുമായ പര്‍മീന്ദര്‍ സിങ് ദിന്‍ന്ദ്‌സ, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി രാജീന്ദര്‍ കൗര്‍ ഭട്ടാല്‍ കോണ്‍ഗ്രസ് യുവ നേതാവ് അമരീന്ദര്‍ സിങ് രാജ എന്നീ പ്രമുഖരും ഉള്‍പ്പെടുന്നു.

Gurmeet Ram Rahim Singh

ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി ആരാധനയ്ക്കുള്ള ഒരു സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് ദേര സച്ച സൗധയിലേക്ക് സ്ഥാനാര്‍ഥികള്‍ ഒഴുകുന്നത്.

അതേസമയം ദേരയിലെ സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് നേതാക്കളുടെ അവകാശ വാദം. പഞ്ചാബില്‍ നിരവധി പേരാണ് ദേരയുടെ അനുഭാവികളായിട്ടുളളത്. പഞ്ചാബ് തിരഞ്ഞെടുപ്പിലെ സീറ്റുകളിലൊന്നായ മാല്‍വയിലെ ഭൂരിപക്ഷം പേരും ദേര അനുഭാവികളാണ്. ഈ സാഹചര്യത്തില്‍ ദേരയുടെ പിന്തുണ ലഭിക്കുന്നത് പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്.

അതേസമയം ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ദേര ചെയര്‍ പേഴ്‌സന്‍ രാം സിങ് പറയുന്നു. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിര‍ഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+