എഎപി വിടില്ല, ഹരിയാനയിലും കോണ്‍ഗ്രസിനെ തീര്‍ക്കും, പഞ്ചാബ് മോഡല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം
ദില്ലി: കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരില്ലെന്നാണ് സൂചന. ഹരിയാനയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരത്തെ കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ രണ്ട് തട്ടിലാണ് നേതാക്കള്‍. ഹൂഡ ഗ്രൂപ്പ് അദ്ദേഹത്തിനും മകനും വേണ്ടിയാണ് വാദിക്കുന്നത്. സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജയെ അനുകൂലിക്കുന്ന വിഭാഗം വേറെയുമുണ്ട്.
ഹൂഡ ഗ്രൂപ്പിനുളള്ള സ്വാധീനം ഉപയോഗിച്ച് അധ്യക്ഷ സ്ഥാനം അടക്കം നേടിയെടുക്കാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍. അടുത്ത കാലത്തൊന്നും ഹരിയാന കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടായിട്ടില്ല. ഇത് ഹൂഡ ഗ്രൂപ്പിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. എന്നാല്‍ അങ്ങനെ ഒഴിയാന്‍ സെല്‍ജ തയ്യാറുമല്ല.

എഎപിയാണ് ഇപ്പോള്‍ ഹരിയാന കോണ്‍ഗ്രസ് ഭയക്കുന്നത്. രാഹുല്‍ രണ്ട് ഗ്രൂപ്പുകലെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ഹൂഡ ഗ്രൂപ്പിനെതിരെ വലിയൊരു വിഭാഗം സംസ്ഥാന നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കരുത്തനായ നേതാവ് ആരാണെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തട്ടെയെന്നാണ് ഹൂഡ ക്യാമ്പ് പറയുന്നത്. ഇത് ഭൂപീന്ദര്‍ ഹൂഡ തന്നെയാണ്. സംസ്ഥാനത്തിന്റെ ചുമതല ഭൂപീന്ദറിനോ മകന്‍ ദീപേന്ദറിനോ നല്‍കണമെന്നാണ് ആവശ്യം. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഭൂപീന്ദര്‍ മാറാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പോലും ഹൂഡ സമ്മതിച്ചില്ലെന്ന് കുമാരി സെല്‍ജ പറയുന്നു.

പഞ്ചാബ് മോഡല്‍ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഹരിയാനയിലെ കോണ്‍ഗ്രസിലുള്ളത്. അതുകൊണ്ട് തന്നെ ഹരിയാനയില്‍ പാര്‍ട്ടി വളര്‍ത്തുക എഎപിക്ക് എളുപ്പമാണ്. അരവിന്ദ് കെജ്രിവാള്‍ ഹരിയാനയില്‍ മുഖ്യ പ്രതിപക്ഷമാകാനാണ് എഎപിയോട് നിര്‍ദേശിച്ചിരിക്കുന്നത്. സെല്‍ജയും ഹൂഡയും ഒന്നിക്കാതെ ഹരിയാന പിടിക്കുകയെന്നത് കോണ്‍ഗ്രസിന് അസാധ്യമായ കാര്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓരോ ജില്ലയിലായി പര്യടനം നടത്തി കൊണ്ടിരിക്കുകയാണ് ഹൂഡ. എന്നാല്‍ ഈ പര്യടനത്തില്‍ നിന്ന് സെല്‍ജ വിട്ടുനില്‍ക്കുകയാണ്. സംഘടനയുടെ മറ്റ് കാര്യങ്ങളാണ് അവര്‍ നോക്കുന്നത്.

പാര്‍ട്ടിയുടെ 31 എംഎല്‍എമാരില്‍ രണ്ട് ഡസനോളം എംഎല്‍എമാരുടെ പിന്തുണ ഹൂഡയ്ക്കുണ്ട്. അതുകൊണ്ട് ഗാന്ധി കുടുംബത്തിന് അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. മുന്‍ എംപിമാരും മന്ത്രിമാരുമെല്ലാം ഹൂഡയുടെ പ്രിയപ്പെട്ടവരാണ്. സെല്‍ജയ്ക്ക് പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായിട്ടാണ് അടുപ്പം. ദീപേന്ദര്‍ ഹൂഡയെ അധ്യക്ഷനാക്കാനാണ് ഇപ്പോഴത്തെ നീൂക്കം നടക്കുന്നത്. രണ്‍ദീപ് സുര്‍ജേവാല, കിരണ്‍ ചൗധരി, കുല്‍ദീപ് ബിഷ്‌ണോയ് തുടങ്ങിയ സീനിയര്‍ നേതാക്കഗള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വറിനെ പുറത്താക്കിയത് ഹൂഡ ക്യാമ്പ് ആയിരുന്നു. എന്നാല്‍ ഒടുവില്‍ തന്‍വര്‍ പാര്‍ട്ടി വിടുകയായിരുന്നു.

രാഹുല്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സെല്‍ജയും ഹൂഡയും അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ എത്തിയിരുന്നു. എന്നാല്‍ പരസ്പരമുള്ള രൂക്ഷമായ വാഗ്വാദങ്ങളാണ് രാഹുലിന് മുന്നില്‍ വെച്ച് നടന്നത്. ഭൂപേന്ദറും ദീപേന്ദറും സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന വാദത്തിലായിരുന്നു. സംസ്ഥാനത്ത് സര്‍വേ നടത്താന്‍ ദീപേന്ദര്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ആരാണ് സംസ്ഥാനത്ത് പോപ്പുലറെന്നും കൂടുതല്‍ പിന്തുണയുള്ളതെന്നും അതിലൂടെ കണ്ടെത്താമെന്നാണ് ദീപേന്ദര്‍ പറയുന്നത്. എന്നാല്‍ കൂട്ടായ നേതൃത്വമാണ് വേണ്ടതെന്നും അല്ലാതെ വിജയിക്കാനാവില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. പഞ്ചാബില്‍ അടക്കം നേരിട്ട സാഹചര്യമായിരുന്നു രാഹുല്‍ ഉന്നയിച്ചത്.

ഹരിയാനയുടെ ചുമതലയുള്ള വിവേക് ബന്‍സലും വിഭാഗീയത കടുത്ത വെല്ലുവിളിയാണെന്ന് സമ്മതിച്ചു. എല്ലാം പരിഹരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വിഭാഗീയത ഉണ്ടെന്നുള്ള വാദങ്ങളെ സെല്‍ജയും തള്ളി. സംഘടനാപരമായ പ്രശ്‌നങ്ങളാണ് താന്‍ ഉന്നയിച്ചതെന്ന് സെല്‍ജ പറഞ്ഞു. ഭൂപീന്ദര്‍ ഹൂഡ ഹൈക്കമാന്‍ഡിനെ എപ്പോഴും വെല്ലുവിളിക്കുന്ന നേതാവാണ്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവില്‍ ഹൈക്കമാന്‍ഡിന് അതിന് വഴങ്ങേണ്ടി വന്നു. സംസ്ഥാനത്ത് ഭരണം പിടിക്കാനാവാതെ വന്നതോടെ ഹൂഡ ഒരുപാട് പഴി കേട്ടിരുന്നു. എന്നാല്‍ ദുര്‍ബലമായ കോണ്‍ഗ്രസ് ഇത്രയും സീറ്റ് നേടിയത് ഹൂഡയുടെ മികവിലാണ്.












Click it and Unblock the Notifications