കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈവേകളിലെ ഹോട്ടലുകളിലും ഇനി മദ്യം ലഭിക്കും; പുതിയ ബില്‍ നിയമസഭ പാസാക്കി

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ദേശീയ സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ അകലെ മാത്രമേ മദ്യം വില്‍ക്കാന്‍ പാടുള്ളൂയെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പഞ്ചാബ് നിയമസഭ പുതിയ ബില്‍ പാസാക്കി. ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍ മറ്റു സ്ഥലങ്ങള്‍ എന്നിവയ്ക്ക് മദ്യം നല്‍കാനുള്ള അനുമതിയാണ് ബില്ലിലൂടെ ലഭിക്കുക.

ഇവ ബാറുകളുടെ ഗണത്തില്‍ പെടുത്താതെ ചെറിയ അളവില്‍ മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശം പാലിച്ച് 500 മീറ്റര്‍ ദൂരത്തില്‍ മദ്യശാലകള്‍ തുറക്കുകയുമില്ല. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി ഹൈവേകള്‍ക്കരികിലുള്ള മദ്യശാലകള്‍ പൂട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

alcohol

മദ്യപിച്ചുള്ള വാഹനമോടിക്കലും അതുവഴിയുണ്ടാകുന്ന അപകടം കുറയ്ക്കലുമായിരുന്നു സുപ്രീംകോടതി വിധിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, ഹോട്ടലുകള്‍ വഴി ചെറിയ അളവില്‍ മദ്യം നല്‍കിയാല്‍ കോടതിവിധി ലംഘനമാകില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റെസ്‌റ്റൊറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മദ്യം നല്‍കുന്നതില്‍ തെറ്റില്ല. ഇത് ടൂറിസത്തിനും മറ്റും അത്യാവശ്യമാണ്. സുപ്രീംകോടതി വിധി വലിയതോതിലാണ് ഹോട്ടലുകളെയും മറ്റും ബാധിച്ചിരിക്കുന്നത്. ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പുതിയ ബില്ലിന് രൂപംനല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Punjab passes bill that allows hotels near highways to serve liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X