ഇന്ത്യയുടെ ഒളിംപിക് താരങ്ങള്‍ക്കും സൈനികര്‍ക്കും വേണ്ടി 7.1 കി.മീ. നീളമുള്ള ദേശീയ പതാക
പുര്‍ണിയ: റിയോയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ഒളിംപിക് താരങ്ങള്‍ക്കും ഇന്ത്യയ്ക്കുവേണ്ടി ജീവന്‍ ബലികഴിപ്പിച്ച സൈനികര്‍ക്കുംവേണ്ടി ബിഹാറില്‍ 7.1 കിലോമീറ്റര്‍ നീളമുള്ള ദേശീയ പതാക അവതരിപ്പിച്ചു. നാഷണല്‍ ഹൈവേ 31ല്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ ഗുലാബാഗ് സീറോ മൈലില്‍ നിന്നും ദംഗാരുവരെയായിരുന്നു പതാകയുടെ നീളം.
ഇത്രയും നീളത്തില്‍ റോഡരുകില്‍ പതാകയേന്തിയത് പ്രത്യേക വളണ്ടിയര്‍മാരും സ്‌കൂള്‍ വിദ്യാര്‍ഥികളുമായിരുന്നു. പ്രമുഖ ബിസിനസ്മാന്‍ സുനില്‍ കുമാര്‍ സുമന്‍ ആണ് ദേശീയപതാകയെന്ന ആശയത്തിന് പിന്നില്‍. അശോകചക്രയില്ലാത്ത ഏറ്റവും നീളം കൂടിയ ദേശീയ പതാകയെന്ന ബഹുമതി ഇനി ബിഹാറിലെ പതാകയ്ക്കായിരിക്കും.

ലിംക ബിക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഒദ്യോഗിക ടീം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ താരങ്ങലായ പിവി സിന്ധുവിനും സാക്ഷി മാലിക്കിനും മെഡല്‍ ലഭിച്ചശേഷമാണ് നീളന്‍ പതാകയെന്ന ആശയം രൂപപ്പെട്ടതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. പുര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍, പോലീസ് എസ് പി നിഷാന്ത് തിവാരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരിപാടിക്കെത്തിയിരുന്നു.
രണ്ട് ലക്ഷത്തോളം പേര്‍ പരിപാടി കണ്ടതായാണ് സംഘാടകരുടെ അവകാശവാദം. വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പതാക ഉടന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications