വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത സംഭവം, തമിഴ്‌നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുരുക്ക്!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഉള്‍പ്പടെയുള്ളര്‍ കുടുങ്ങും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യവകുപ്പ് മന്ത്രി സി വിജയഭാസ്‌കര്‍, എഐഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

 ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന്

ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട് ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത്.

 പണം വാരിയെറിഞ്ഞു

പണം വാരിയെറിഞ്ഞു

അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് വോട്ടിന് വേണ്ടി പണം വാരിയെറിഞ്ഞത്. ഒരു വോട്ടിന് 2500 രൂപ വരെ കൊടുത്തത്.

 വീട്ടിലെത്തിച്ച് കൊടുത്തു

വീട്ടിലെത്തിച്ച് കൊടുത്തു

ഓരോ വീട്ടിലെയും വോട്ടര്‍മാരുടെ എണ്ണം കണക്കാക്കി പണം വീട്ടില്‍ എത്തിച്ച് കൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 വീഡിയോ പുറത്തായി

വീഡിയോ പുറത്തായി

പണം വിതരണം ചെയ്തതിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ ഭാസ്‌കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 90 കോടിയോളം രൂപ ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.

 തിരഞ്ഞെടുപ്പ് റദ്ദാക്കി

തിരഞ്ഞെടുപ്പ് റദ്ദാക്കി

സംഭവത്തെ തുടര്‍ന്ന് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. പളനിസ്വാമി ഉള്‍പ്പടെ ഏഴ് മുതിര്‍ന്ന എഐഡിഎംകെ നേതൃത്വത്തിലാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു.

English summary
R K Nagar bypoll bribery case: EC directs FIR against CM Palaniswami, Dinakaran.
Please Wait while comments are loading...