പോലീസ് വെടിവെച്ചു കൊന്ന കര്‍ഷകരെ കാണാന്‍ പോകാതെ യോഗ ചെയ്യാന്‍ പോയ കേന്ദ്രമന്ത്രി!!!
പാറ്റ്‌ന: മദ്ധ്യപ്രദേശില്‍ കര്‍ഷകസമരം രൂക്ഷമാകുകയും പോലീസ് വെടിവെപ്പില്‍ മൂന്നു കര്‍ഷകര്‍ മരിക്കുകയും ചെയ്തിട്ടും അതൊന്നും വകവെയ്ക്കാതെ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് പോയത് യോഗ ചെയ്യാന്‍!!!
മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ നീറുന്ന പ്രശ്‌നങ്ങളുമായി ഉഴലുമ്പോള്‍ മന്ത്രി സ്വന്തം നാടായ ബീഹാറിലെ മൊതിഹാരിയിരിയില്‍ യോഗ ചെയ്യുകയായിരുന്നു. മന്ത്രിയുടെ നടപടി വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വച്ചില്‍ നടന്ന യോഗ ക്യാമ്പിലാണ് മന്ത്രി പങ്കെടുത്തത്. കര്‍ഷകമരണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ 'യോഗ ചെയ്യൂ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയെ വിമര്‍ശിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കര്‍ഷ പ്രശ്‌നത്തില്‍ ബിജെപിയുടെ നിലപാടു തന്നെയാണ് രാധാമോഹന്‍ സിങിന്റെ പ്രവൃത്തിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് കര്‍ഷകര്‍ക്കു വേണ്ടി യാതൊന്നും ചെയ്യാതെ യോഗ ചെയ്യുന്ന മന്ത്രിയെ നോക്കൂ എന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ പ്രതികരിച്ചു. ഏതു വിധത്തിലുള്ള കൃഷിമന്ത്രിയാണ് നമുക്കുള്ളതെന്നു നോക്കൂ എന്ന് ആര്‍ജെഡി വക്താവ് പ്രഗതി മേത്ത പറഞ്ഞു.












Click it and Unblock the Notifications