വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് കഷ്ടകാലം ആണ് ഇപ്പോള്‍. ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ അഴിക്കുള്ളില്‍ ആണ്. മറ്റ് പലരും പലരീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്നു.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

അതിനിടയിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയ രാധേ മായുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അതും ഒരു അശ്ലീല നൃത്തത്തിന്റേത്.

ഇനി ഒരുത്തനും അങ്ങനെ ചെയ്യാന്‍ തോന്നരുത്... നടിയുടെ കേസില്‍ വീണ്ടും ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

എവിടെ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

രാധേ മാ

രാധേ മാ

വിവാദങ്ങള്‍ സൃഷ്ടിച്ച ആള്‍ദൈവം ആണ് രാധേമാ. താന്‍ ദുര്‍ഗയുടെ അവതാരം ആണ് എന്നൊക്കെയാണ് ഇവര്‍ പറയുന്നത്.

എല്ലാം വ്യത്യസ്തം

എല്ലാം വ്യത്യസ്തം

സാധാരണ ആള്‍ദൈവങ്ങളെ പോലെ അല്ല രാധേമായുടെ രീതികള്‍. ആഡംബരത്തിന് ഒരു കുറവും ഇല്ല. വസ്ത്രധാരണം കണ്ടാല്‍ ആരും അമ്പരക്കുകയും ചെയ്യും.

പുതിയ വീഡിയോ

പുതിയ വീഡിയോ

ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ രാധേ മായേ വീണ്ടും വിവാദത്തിലാക്കുന്നത്. അതും കണ്ടാല്‍ ഒറ്റയടിക്ക് അശ്ലീലം എന്ന് തോന്നിക്കുന്ന വീഡിയോ

സ്ഥലം എവിടെ?

സ്ഥലം എവിടെ?

വീഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല. ഒറ്റയ്ക്ക് നൃത്തം ചെയ്യുകയായിരുന്നു രാധേ മാ... അപ്പോഴാണ് ഒരു യുവാവ് കൂടി ഓടിയെത്തുന്നത്.

പിന്നെ നടന്നത്

പിന്നെ നടന്നത്

രാധേ മായെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പിന്നീട് യുവാവിന്റെ നൃത്തം. ഒരുഘട്ടം കഴിഞ്ഞപ്പോഴേക്കും നൃത്തത്തിന്റെ ഭാവം തന്നെ മാറി. ഇതാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

പ്രതികരണം വന്നില്ല

പ്രതികരണം വന്നില്ല

എപ്പോഴാണ് ഇത് നടന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും ഇതിനോട് രാധേ മാ പ്രതികരിച്ചിട്ടില്ല ഇതുവരെ.

അതിനും മുമ്പ്

അതിനും മുമ്പ്

ഈ വീഡിയോ പുറത്ത് വരുന്നതിന് മുമ്പ് മറ്റൊരു വിവാദത്തിലും രാധേ മാ പെട്ടിരുന്നു. ദില്ലിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐയുടെ കസേരയില്‍ കയറി ഇരുന്നതായിരുന്നു ആ വിവാദം.

എന്നും വിവാദങ്ങള്‍ക്കൊപ്പം

എന്നും വിവാദങ്ങള്‍ക്കൊപ്പം

എന്നും വിവാദങ്ങള്‍ക്കൊപ്പം ആയിരുന്നു രാധേ മാ. ഇവര്‍ക്കെതിരെ നടി ഡോളി ബിന്ദ്ര ഒരു ക്രിമിനല്‍ കേസും കൊടുത്തിരുന്നു. ഭീഷണിപ്പെടുത്തിയതിനും ലൈംഗിക അതിക്രമത്തിനും ആയിരുന്നു കേസ്.

വെറും നാലാം ക്ലാസ്സുകാരി

വെറും നാലാം ക്ലാസ്സുകാരി

സുഖ് വീന്ദന്‍ കൗര്‍ എന്നാണ് രാധേ മായുടെ ശരിയായ പേര്. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ആയിരുന്നു ജനനം. പഠിച്ചത് നാലാം ക്ലാസ്സ് വരെ മാത്രം!

മുംബൈയില്‍ എത്തിയതിന് ശേഷം

മുംബൈയില്‍ എത്തിയതിന് ശേഷം

ഭര്‍ത്താവ് ജോലി തേടി വിദേശത്ത് പോയപ്പോള്‍ ആണ് രാധേ മാ ആധ്യാത്മികതയുടെ ലോകത്തേക്ക് എത്തുന്നത്. 23-ാം വയസ്സില്‍ മഹന്ത് രാം ദീന്‍ ദാസിന്റെ ശിഷ്യയായി. ഇദ്ദേഹമാണ് രാധേ മാ എന്ന പേര് നല്‍കുന്നത്. പിന്നീട് മുംബൈയില്‍ എത്തിയതിന് ശേഷം ആണ് രാധേ മാ പ്രശസ്തയാകുന്നത്.

cmsvideo
  'ഗ്ലാമര്‍ ദൈവം' ഇന്‍സ്‌പെക്ടറുടെ കസേരയില്‍, കുനിഞ്ഞ് കുമ്പിട്ട് പോലീസുകാര്‍ | Oneindia Malayalam

  വീഡിയോ കാണാം

  രാധേ മായുടെ വിവാദ വീഡിയോ കാണാം.

  English summary
  Radhe Maa‘s ‘Vulgar’ Dance With A Man Sparks Social Media Outrage

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്