കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനും കാവല്‍ക്കാരനും ആണ്... റാഫേലില്‍ മോദിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദി കള്ളനും കാവൽക്കാരനും റാഫേലിൽ മോദിയുടെ കൈ ഉണ്ടെന്ന് തെളിഞ്ഞതായി രാഹുൽ

ദില്ലി: റാഫേല്‍ ഇടപാട് വിവാദത്തില്‍ രാജ്യം വീണ്ടും പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെളിഞ്ഞു എന്നാണ് രാഹുല്‍ ആരോപിക്കുന്നത്.

പ്രധാന മന്ത്രി വ്യോമസേനയുടെ മുപ്പതിനായിരം കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി എന്ന ഗുരുതര ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നുണ്ട്.

 പ്രധാനമന്ത്രിയ്ക്ക് പങ്ക്

പ്രധാനമന്ത്രിയ്ക്ക് പങ്ക്

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ദി ഹിന്ദു റിപ്പോര്‍ട്ടിനെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് ഒരു വര്‍ഷമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം ശരിയാണെന്ന് ഈ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം.

കാവല്‍ക്കാരന്‍ കള്ളന്‍

കാവല്‍ക്കാരന്‍ കള്ളന്‍

കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് തെളിയിച്ചിരിക്കുകയാണ് ഈ റിപ്പോര്‍ട്ട് എന്നും രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. എന്തിന് വേണ്ടിയാണ് പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയത് എന്നാണ് നിങ്ങള്‍ കരുതുന്നത്? അത് നിങ്ങള്‍ക്കോ എനിക്കോ വേണ്ടിയല്ല, അനില്‍ അംബാനിയ്ക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.

മുപ്പതിനായിരം കോടി മോഷ്ടിച്ചു

വ്യോമസേനയുടെ മുപ്പതിനായിരം കോടി രൂപ പ്രധാനമന്ത്രി മോഷ്ടിക്കുകയും അത് അനില്‍ അംബാനിയ്ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നുണ്ട്. പ്രധനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന കാര്യം പ്രതിരോധ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും രാഹുല്‍ പറയുന്നുണ്ട്.

അംബാനിയുടെ പ്രതിനിധി

അംബാനിയുടെ പ്രതിനിധി

കോര്‍പ്പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നുണ്ട്. അനില്‍ അംബാനിയ്ക്ക് കരാര്‍ നല്‍കാന്‍ വേണ്ടിയാണ് മോദി ഇടപാടില്‍ ഇടപെട്ടത് എന്നും രാഹുല്‍ ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലും രാഹുല്‍ ഉദ്ധരിച്ചു.

മോദിയ്ക്ക് ദ്വന്ദ്വ വ്യക്തിത്വമോ

മോദിയ്ക്ക് ദ്വന്ദ്വ വ്യക്തിത്വമോ

നരേന്ദ്ര മോദിയ്ക്ക് ദ്വന്ദ്വ വ്യക്തിത്വം ആണോ ഉള്ളത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഒരേ സമയം കള്ളനും കാവല്‍ക്കാരനും ആണ് മോദിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

English summary
Rafale Deal: Rahul Gandhi against PM Narendra Modi- Chor hai chawkidaar bhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X