• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍, സര്‍ക്കാരിന് ഉപദേശവുമായി രഘുറാം രാജന്‍

ദില്ലി: രാജ്യത്തെ സാമ്പത്തിക മേഖല കുഴപ്പം പിടിച്ച അവസ്ഥയിലാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അതേസമയം യുപിഎ രണ്ടാം സര്‍ക്കാരില്‍ നിന്ന് കിട്ടിയ പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ അതേ പടി നിലനിര്‍ത്തിയെന്നും, ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം അതാണെന്നും രഘുറാം രാജന്‍ പറയുന്നു. പ്രതിസന്ധി മറികടക്കാന്‍ 10 നിര്‍ദേശങ്ങളും അദ്ദേഹം മോദി സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ രാജന്റെ നിര്‍ദേശങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ന്യായ് പദ്ധതിയുമായി സഹകരിച്ചതിന് രഘുറാം രാജന്റെ ആശയങ്ങള്‍ കൊള്ളില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയെയും ഇത്തരത്തില്‍ ബിജെപി പരിഹസിച്ചിരുന്നു. മുമ്പ് മന്‍മോഹന്‍ സിംഗ് നല്‍കിയ സാമ്പത്തിക പരിഷ്‌കരണ നിര്‍ദേശങ്ങളും മോദി സര്‍ക്കാര്‍ തള്ളിയിരുന്നു. അതുകൊണ്ട് ഇത്തവണയും രഘുറാം രാജന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല.

ഭൂമി ഏറ്റെടുക്കല്‍

ഭൂമി ഏറ്റെടുക്കല്‍

സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പദ്ധതികളെല്ലാം താളം തെറ്റിച്ചത് ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങളാണ്. ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഭൂമി ഏറ്റെടുക്കല്‍ കൊണ്ട് അവസാനിച്ചിരിക്കുകയാണ്. ഇത് യുപിഎ സര്‍ക്കാര്‍ തുടങ്ങി വെച്ചതാണ്. പക്ഷേ പൂര്‍ത്തിയാക്കാന്‍ മോദിക്ക് സാധിച്ചിട്ടില്ല. കല്‍ക്കരി, ഗ്യാസ് തുടങ്ങിയവയ്ക്ക് വേണ്ട പദ്ധതികളാണ് താളം തെറ്റിയിരിക്കുന്നത്. ഏതൊക്കെ സ്ഥലമാണ് വേണ്ടതെന്ന് അടയാളപ്പെടുത്തുക. ദരിദ്ര സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനം ആരംഭിക്കണം. നിര്‍ബന്ധപൂര്‍വം ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ഭൂവുടമയുടെ താല്‍പര്യം സംരക്ഷിച്ച് മാത്രം ഭൂമി ഏറ്റെടുക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് രാജന്‍ നിര്‍ദേശിക്കുന്നു.

വൈദ്യുത ഉല്‍പ്പാദനം

വൈദ്യുത ഉല്‍പ്പാദനം

വൈദ്യുതിയുടെ നിര്‍മാണവും വിതരണവുമാണ് സര്‍ക്കാര്‍ പരിഹരിക്കേണ്ടത്. നിലവിലുള്ള ഊര്‍ജ ഉല്‍പ്പാദകര്‍ പ്രതിസന്ധിയിലാണ്. വലിയ കമ്പനികള്‍ ഇവര്‍ക്ക് പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയിരിക്കുകയാണ്. കുറേ കമ്പനികള്‍ വൈദ്യുതി വാങ്ങുന്നതും അവസാനിപ്പിച്ചു. അതായത് വൈദ്യുതിയുടെ വലിയ ഇടിവാണ് ഇന്ത്യക്കുള്ളത്. ഒരിക്കലും ഊര്‍ജത്തിന്റെ ആവശ്യകത പരിഗഹരിക്കാന്‍ ഇന്ത്യക്കായിട്ടില്ലെന്നും രഘുരാജന്‍ പറയുന്നു.

തൊഴിലാളികളുടെ ശാക്തീകരണം

തൊഴിലാളികളുടെ ശാക്തീകരണം

തൊഴില്‍ സംബന്ധമായ കരാറുകളില്‍ കൂടുതല്‍ അയവ് വരുത്തണം. തൊഴിലിന്റെ ദൈര്‍ഘ്യം അനുസരിച്ച് തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള നിയമം കൊണ്ടുവരണം. അതിനായി ഭേദഗതി ഉടന്‍ അവതരിപ്പിക്കണം. അതേസമയം ഈ നിയമം ഒരിക്കലും സ്ഥിരമാക്കരുത്. ഓരോ സമയത്തും ഇത് പരിഷ്‌കരിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

നിക്ഷേപവും അധികാര വികേന്ദ്രീകരണവും

നിക്ഷേപവും അധികാര വികേന്ദ്രീകരണവും

സംസ്ഥാനങ്ങളെ കൂടുതല്‍ കേന്ദ്രീകരിച്ചുള്ള വികസന രീതിയാണ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നല്ലത്. മന്ത്രിമാരെ ശാക്തീകരിക്കുക. 15ാം ധനകാര്യ കമ്മീഷന്റെ നിബന്ധനകള്‍ ഭേദഗതി ചെയ്യുക. സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. നികുതിയും റെഗുലേറ്ററി കാലയളവും സുസ്ഥിരമാക്കുക. മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് വ്യാപാര മേഖലയെ സജ്ജമാക്കുക. നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കുക.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

വിറ്റഴിക്കലില്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും ഈ മേഖലയില്‍ ശക്തമായ കുടുംബ കമ്പനികളിലേക്ക് ഓഹരികള്‍ എത്താതിരിക്കാന്‍ ശ്രമിക്കണം. അത് അധികാര ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നതിന് കാരണമാകും. എന്‍ബിഎഫ്‌സികളില്‍ ഉന്നത നിലവാരമുള്ള പരിശോധനകള്‍ ആര്‍ബിഐ നടത്തുക. മൂല്യമുള്ള കമ്പനികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കും. ടെലകോം മേഖലയിലെ മുന്‍നിര കമ്പനികളെ ഹ്രസ്വകാലത്തേക്ക് നിലനിര്‍ത്തുക. ദീര്‍ഘകാലത്തിലേക്ക് മറ്റ് കമ്പനികള്‍ക്കും വരാനുള്ള സൗകര്യമൊരുക്കുക.

കാര്‍ഷിക മേഖലയ്ക്ക്....

കാര്‍ഷിക മേഖലയ്ക്ക്....

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിര്‍ണായകമാണ്. വിത്ത്, സാങ്കേതിക വിദ്യ, വൈദ്യുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. ഭൂമി ലേലത്തില്‍ എടുക്കുന്നതും എളുപ്പമാക്കുക. കര്‍ഷകര്‍ക്ക് വെയര്‍ ഹൗസ് സൗകര്യങ്ങളൊരുക്കുക. കാര്‍ഷിക ഉല്‍പ്പന്നങ്ങളും വിലയിലും ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കുന്നതിലുമുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുക. സബ്‌സിഡികള്‍ പിന്‍വലിക്കുന്നതിലൂടെ വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധനസഹായം നല്‍കുക. അത് ഏക്കറിന് എന്ന രീതിയില്‍ നല്‍കണം.

ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!!

English summary
raghuram rajan gives 10 points to fix economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X