Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ പാൻ ഇന്ത്യ അപ്പീലുള്ള നേതാവ്,പകരം വെക്കാൻ ആരുണ്ട്'; അധ്യക്ഷനാവാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഖാർഗെ

ദില്ലി: രാഹുൽ ഗാന്ധിയ്ക്കെതിരെ കോൺഗ്രസിൽ വിമർശനം രൂക്ഷമാകുന്നതിനിടെ പിന്തുണയുമായി മുതിർന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഖെ. രാഹുൽ ഗാന്ധി പാൻ ഇന്ത്യ അപ്പീലുള്ള നേതാവാണെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും ഖാർഗെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ

'കോൺഗ്രസിനെ നയിക്കാൻ കെൽപ്പുള്ള നേതാവ് രാഡ്യം മുഴുവൻ അറിയപ്പെടുന്ന ആളായിരിക്കണം. കാശ്മീർ മുതൽ കന്യാകുമാരി വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയും വലിയ പിന്തുണയും സ്വാധീനവും ഉള്ള വ്യക്തിയായിരിക്കണം. അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ അംഗീകരിക്കപ്പെട്ട വ്യക്തിയായിരിക്കണം. രാഹുൽ ഗാന്ധിയല്ലാതെ കോൺഗ്രസിൽ അത്തരമൊരു നേതാവില്ല', ഖാർഗെ പറഞ്ഞു.

രാഹുൽ ഗാന്ധി അല്ലാതെ മറ്റാരാണ്


'എല്ലാ മുതിർന്ന നേതാക്കളും സോണിയ ഗാന്ധിയോട് പാർട്ടിയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയോടും പോരാട്ടം നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ തന്നെ പറ രാഹുൽ ഗാന്ധി അല്ലാതെ മറ്റാരാണ് കോൺഗ്രസിൽ പാർട്ടിയെ നയിക്കാൻ പ്രാപ്തനായ ആൾ ഉള്ളത്', ഖാർഗെ മാധ്യമങ്ങളോട് ചോദിച്ചു. അധ്യക്ഷ പദം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ നേതാക്കൾ സമ്മർദ്ദം ചെലുത്തുമെന്നും ഖാർഗെ പറഞ്ഞു.

ആർഎസ്എസ്-ബിജെപിക്കെതിരെ പോരാടാൻ


പാർട്ടിക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി, ആർഎസ്എസ്-ബിജെപിക്കെതിരെ പോരാടാനും രാജ്യത്തെ ഒരുമയോടെ നിലനിർത്താനും വേണ്ടി അധ്യക്ഷപദം ഏറ്റെടുക്കാൻ ഞാൻ രാഹുലിനോട് അഭ്യർത്ഥിക്കും. പാർട്ടിയുടെ വരാനിരിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഖാർഗെ പരാമർശിച്ചു. ഭാരതത്തെ ഒന്നിച്ച് നിർത്താൻ രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ആവശ്യമാണ്, ഖാർഗെ പറഞ്ഞു.

 അദ്ദേഹത്തോട് ആവശ്യപ്പെടും


ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെടും, അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യും. രാഹുൽ ഗാന്ധിക്ക് പുറകിയിൽ വളരെ ശക്തമായി തന്നെ ഞങ്ങൾ ഉറച്ച് നിൽക്കും. അദ്ദേഹത്തെ പിന്തുടരാൻ ഞങ്ങൾ എല്ലാവരും ശ്രമിക്കും, ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പാർട്ടിയെ നശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ അപക്വമായ തീരുമാനങ്ങളാണ് കോൺഗ്രസിന്റെ തുടർ തിരിച്ചടികൾക്ക് കാരണമായതെന്ന് ആരോപിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ നിന്ന് കൂടുതൽ സ്വരങ്ങൾ ഉയരുന്നതിനിടെയാണ് രാഹുലിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് കണ്ടുള്ള ഖാർഗെയുടെ പ്രതികരണം.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ രാഹുലിന് വിമുഖത


അതേസമയം കോൺഗ്രസിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ രാഹുൽ ഗാന്ധി ഇപ്പോഴും വിമുഖത തുടരുകയാണ്. ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുൽ വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം 20 നകം തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കാനാണ് നിലവിൽ പാർട്ടി തീരുമാനം. എന്നാൽ ആര് നയിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

കോൺഗ്രസ് പ്രവർത്തക സമിതി യോഗം


ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമത്തെ കുറിച്ച് യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. രാഹുൽ ഗാന്ധി അല്ലെങ്കിൽ മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനായി സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് തള്ളി. അധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കിൽ പാർട്ടിക്കാരെല്ലാം വീട്ടിലിരിക്കുമെന്നുമായിരുന്നു ഗെഹ്ലോട്ട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+