കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിലെ ബാക്ക് ബഞ്ചില്‍ രാഹുല്‍ ഗാന്ധി!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പും പ്രതിപക്ഷ നേതാവാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷവും പ്രതീക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ കിട്ടിയത് ബാക്ക് ബഞ്ച്. തിരവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും അസ്രാര്‍ ഉള്‍ ഹഖിനും ഒപ്പമാണ് രാഹുല്‍ സഭയിലെ ആദ്യദിവസം ഇരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പാര്‍ലിമന്ററി പാര്‍ട്ടി നേതാവിന്റെ സീറ്റിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിയെയും മുലായം സിംഗ് യാദവിനെയും കണ്ട് വിശേഷങ്ങള്‍ ആരാഞ്ഞു. ഇരുവരും നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. കൂപ്പിയ കൈകളും ചിരിയുമായി ക്രീം കളര്‍ കുര്‍ത്തയണിഞ്ഞാണ് പ്രധാനമന്ത്രി സഭയിലെത്തിയത്.

rahul-gandhi

ഖാര്‍ഗെയ്ക്ക് പുറമേ സോണിയാ ഗാന്ധി, വീരപ്പ മൊയ്‌ലി, കെ എച്ച് മുനിയപ്പ തുടങ്ങിയവരായിരുന്നു ആദ്യ നിരയില്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അംഗസഖ്യയാണ് ഇത്തവണ ലോക്‌സഭയില്‍. 44 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. എ ഐ എ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാരും കോണ്‍ഗ്രസിനൊപ്പം ഇടകലര്‍ന്നാണ് ഇരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടരികില്‍ രണ്ടാമനായാണ് പാര്‍ട്ടി വെറ്ററന്‍ എല്‍ കെ അദ്വാനി ഇരുന്നത്. മുരളി മനോഹര്‍ ജോഷി, രാം വിലാസ് പാസ്വാന്‍, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, രാജ് നാഥ് സിംഗ് എന്നിവരും ആദ്യനിരയില്‍ തന്നെ ഇരുന്നു. പാര്‍ട്ടി മുന്‍ അധ്യക്ഷനായ നിതിന്‍ ഗഡ്കരി രണ്ടാമത്തെ നിരയിലായിരുന്നു. വരുണ്‍ ഗാന്ധി ബി ജെ പി നിരയിലെ അവസാനത്തെ ബഞ്ചിലായിരുന്നു ഇരുന്നത്.

English summary
Rahul Gandhi a backbencher in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X