Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്ക്, ജനങ്ങളുടെ കൊള്ളയടിക്കുന്നു' ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വിയക്കയറ്റത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വിജയം ജനങ്ങളെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ലൈസന്‍സ് ആയാണ് കാണുന്നതെന്നും 1.25 ലക്ഷം കോടി രൂപയാണ് സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അധിക നികുതിയായി ചുമത്തിയതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

സാധാരണക്കാരായ ഓരോ കുടുംബത്തിന്റെയും ബജറ്റ് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളോടെ താളം തെറ്റിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കിസാണ്‍ ആന്തോളനോടുള്ള സര്‍ക്കാരിന്റെ വിദ്വേഷത്തെ തുടര്‍ന്ന് ഡിഎപിയുടെ വിലയിലും വര്‍ധനവ് കൊണ്ടുവന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

1

രാജ്യത്ത് ഇന്ന് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ 13 ദിവസത്തിനിടെ 11-ാം തവണയും ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി. മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധനവ് ആരംഭിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 103 രൂപ 41 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 67 പൈസയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 84 പൈസ ഉയര്‍ന്ന് 118.41 രൂപയായും ഡീസല്‍ വില 85 പൈസ ഉയര്‍ന്ന് 102.64 രൂപയായും എത്തി. അതേ സമയം ചെന്നൈയില്‍

2

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 108.21 രൂപയും 99.04 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 113.03 രൂപയും ഡീസലിന് 97.82 രൂപയുമാണ് നിലവിലെ നിരക്ക്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.99 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.83 രൂപയുമാണ് വില ഉയര്‍ന്നു. ഓരോ സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയുടെ സംഭവവികാസങ്ങള്‍ക്ക് അനുസരിച്ച് ഇന്ധനവിലയിലും വ്യത്യാസങ്ങള്‍ വരും. നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് മാര്‍ച്ച് 22 മുതല്‍ രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധനവ് ആരംഭിച്ചത്.

3

അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇങ്ങനെ 137 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ ആരംഭിച്ചത്. വെള്ളിയാഴ്ച ജെറ്റ് ഇന്ധന വിലയിലും വര്‍ധനവ് കൊണ്ടുവന്നിട്ടുണ്ട്. രണ്ട് ശതമാനം വര്‍ധനവാണ് ജെറ്റ് ഇന്ധന വിലയില്‍ കൊണ്ടുവന്നിരിക്കുന്നത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+