കര്‍ഷക സമരങ്ങളില്‍ സജീവമാകാന്‍ രാഹുല്‍ ഗാന്ധി; രാജസ്ഥാനില്‍ ട്രാക്ടര്‍ റാലികളില്‍ പങ്കെടുക്കും
ദില്ലി: രാജ്യത്തെ കര്‍ഷക സമരം ശക്തമാക്കാന്‍ ഒരുങ്ങി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്ന് രാജസ്ഥാനില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാ പഞ്ചായത്ത് നടക്കും. മഹാപഞ്ചായത്ത് നടക്കുന്ന രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. നാളെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കും രാഹുല്‍ നേതൃത്വം നല്‍കും.
പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ
നേരത്തെ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പഞ്ചാബ്,ഹരിയാന സംസ്‌താനങ്ങളില്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിയമങ്ങലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയത്.

നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്ന നയവുമായി നാല് പേരാണ് ഇന്ത്യ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രസംഗത്തിന് ശേഷം രാഹുല്‍ കര്‍ഷകര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് മൗനം ആചരിച്ചത് ര്‌നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ കര്‍ഷക സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്രത്തെയും ബിജെപിയും സമ്മര്‍ദത്തിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജ്വ്യാപകമായി കര്‍ഷക സമരത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാ മെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. നേരത്തെ മുഖ്യമന്ത്രി അശോക് ഗഹലോട്ടുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അകന്നു നിന്നിരുന്ന സച്ചിന്‍ പൈലറ്റ് കര്‍ഷക സമരയോഗങ്ങളില്‍ സജീവമായിരുന്നു.
അതേ സമയം ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരം കൂടുതല്‍ കടുപ്പമാക്കാന്‍ ഒരുങ്ങുകയാണ്. കര്‍ഷക സമരത്തിന്റെ ഭാഗമായി ട്രെയിന്‍ തടയില്‍ ഉള്‍പ്പെടെ നടത്തനാണ് കര്‍ഷക സംഘഠനകള്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications