കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിലുറച്ച് രാഹുല്‍; ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തല്‍ മാത്രം

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആകെയുള്ളത് ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണെങ്കിലും രാജ്യതലസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുക എന്നുള്ളത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് അഭിമാന വിഷയമാണ്. 2014ല്‍ വിജയിച്ച ദില്ലിയിലെ ഏഴ് സീറ്റുകളും നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ സീറ്റുകള്‍ ഏതുവിധേനയും പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. എഎപിയുമയുള്ള സഖ്യത്തിന് രാഹുല്‍ ഉള്‍പ്പടേയുള്ള ദേശീയ നേതൃത്വത്തിന് അതിയായ താല്‍പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തം ഈ നീക്കങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നിരുന്നാലും എഎപിയുമായുള്ള സഖ്യസാധ്യതകളെ രാഹുല്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.

സഖ്യ ചര്‍ച്ചകള്‍

സഖ്യ ചര്‍ച്ചകള്‍

കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി ആംആദ്മി വൃത്തങ്ങള്‍ നേരത്ത സൂചന നല്‍കിയിരുന്നു. സഖ്യ ചര്‍ച്ചയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ ഇരുപാര്‍ട്ടികടേയും നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ സജീവമാണെന്നാണ് ഇരുപക്ഷത്ത് നിന്നും ലഭിക്കുന്ന സൂചന.

 കോണ്‍ഗ്രസ് പക്ഷത്ത്

കോണ്‍ഗ്രസ് പക്ഷത്ത്

എഎപിയിലെ മുതിര്‍ന്ന നേതാവായായിരുന്നു കോണ്‍ഗ്രസുമായി ചര്‍ച്ചനടത്തിയിരുന്നത്. ദില്ലിയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പക്ഷത്ത് സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ദില്ലിയിലേയും പഞ്ചാബിലേയും നിയമസഭയില്‍ ഇരുപാര്‍ട്ടികളും വിരുദ്ധ പക്ഷത്താണെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുക എന്ന ഒരൊറ്റ സാധ്യതയിലായിരുന്നു ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നത്.

ബന്ധം വഷളായത്

ബന്ധം വഷളായത്

ഇതിനിടെയാണ് സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ രാജീവ് ഗാന്ധിയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന് ആവശ്യം ചില എഎപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം വീണ്ടും വഷളായി.

അജയ് മാക്കന്‍

അജയ് മാക്കന്‍

ദില്ലി പിസിസി പ്രസിഡന്റായ അജയ് മാക്കന്‍ സ്ഥാനമൊഴിയുന്നത് ഇതിനിടെയാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്നാണ് വിശദീകരിണമെങ്കിലും എഎപിയുമായി സഖ്യം രൂപീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. പുതിയ പ്രസിഡന്റായ ഷീലാ ദീക്ഷിതും സഖ്യത്തിന് എതിരാണ്.

രാഹുല്‍ ഗാന്ധിക്കും താല്‍പര്യം

രാഹുല്‍ ഗാന്ധിക്കും താല്‍പര്യം

സംസ്ഥാന നേതാക്കളില്‍ പലരം സഖ്യത്തിന് എതിരാണെങ്കിലും കോണ്‍ഗ്രസിലെ കേന്ദ്രനേതാക്കളില്‍ പലരും എഎപിയുമായി സഖ്യം രൂപീകരിക്കണമെന്ന അഭിപ്രായം വെച്ചു പുലര്‍ത്തുന്നവരാണ്. രാഹുല്‍ ഗാന്ധിക്കും ഇത് തന്നെയാണ് താല്‍പര്യം.

പ്രതിപക്ഷ നിര ശക്തിപ്പെടുത്തുക

പ്രതിപക്ഷ നിര ശക്തിപ്പെടുത്തുക

എഎപിയെ കൂടി ഉള്‍പ്പെടത്തി പ്രതിപക്ഷ നിര ശക്തിപ്പെടുത്തുക എന്നതാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. സംസ്ഥാനതലത്തിലെ പ്രശ്‌നങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിഷയമാവരുതെന്നും ഹൈക്കാമാന്‍ഡ് താല്‍പര്യപ്പെടുന്നു.

രാഹുലിന് പിന്തുണ

രാഹുലിന് പിന്തുണ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, പിസി ചാക്കോ എന്നിവരെല്ലാം എഎപിയുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് രാഹുലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

2015 ല്‍

2015 ല്‍

1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ എത്തുന്നത് 2013 ലാണ്. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരണം ആരംഭിച്ച 2015ല്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ 67 സീറ്റും നേടിയാണ് 2015 ല്‍ അധികാരത്തിലെത്തിയത്.

രാഷ്ട്രീയമായി അകലുന്നത്.

രാഷ്ട്രീയമായി അകലുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയമായി അകലുന്നത്. പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികളിലും കര്‍ഷക റാലികളിലും ഒന്നിച്ച് പങ്കെടുത്തതോടെ രാഹുലും കെജ്രിവാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്തു.

സഖ്യം സാധ്യമായാല്‍

സഖ്യം സാധ്യമായാല്‍

സംസ്ഥാന നേതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ദില്ലിയില്‍ എഎപിയുമായി സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ 7 സീറ്റിലും സഖ്യത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. സഖ്യം സാധ്യമായാല്‍ മൂന്ന് വീതം മണ്ഡലങ്ങളില്‍ കോണ്‍ഗ്രുസും എഎപിയും മല്‍സരിക്കും. ഒരു സീറ്റ് ബിജെപി നേതൃത്വവുമായി ഉടക്കി പാര്‍ട്ടി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹക്ക് വിട്ടുകൊടുക്കും

എതിര്‍പ്പ് മറികടക്കണം

എതിര്‍പ്പ് മറികടക്കണം

ദില്ലി സൗത്ത്, ദില്ലി ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാകും എഎപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. ദിലീപ് പാണ്ഡെ, അതിഷി മാര്‍ലേന, രാഘവ് ചദ്ധ എന്നിവരായിരിക്കും എഎപി സ്ഥാനാര്‍ഥികള്‍. വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചേക്കും. ഇതെല്ലാം സാധ്യമാവണമെങ്കില്‍ സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് മറികടക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയണം.

മറ്റിടങ്ങളിലും

മറ്റിടങ്ങളിലും

ദില്ലിയില്‍ മാത്രമല്ല മറ്റു മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും എഎപിയും സഖ്യചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇവിടങ്ങളിലും സംസ്ഥാന നേതൃത്വമാണ് സഖ്യത്തിന് തടസ്സമായി നില്‍ക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന നേതാക്കളെ അനനയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

English summary
Rahul Gandhi, Arvind Kejriwal face pressure to form alliance – but Delhi Congress doesn’t want it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X