കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി കാലത്ത് രാഹുല്‍ ഗാന്ധി നടത്തുന്ന രാഷ്ട്രീയ യുദ്ധം കൃത്യമായ പാതയിലാണ് ഇതുവരെ സഞ്ചരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കുടിയേറ്റക്കാരുടെ പ്രശ്‌നം, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്ന പദ്ധതികള്‍, കൊറോണ വ്യാപനം തടയുന്നതിനുള്ള മര്‍ഗങ്ങള്‍ എന്നിവയെല്ലാം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനും ഒരടി മുമ്പേ എടുത്തുപറയുന്നതണ് ഈ നിരീക്ഷണത്തിന് കാരണം.

ഏറ്റവും ഒടുവില്‍ ആരോഗ്യ സേതു ആപ്പ് ഡാറ്റ ചോരുമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് ഹാക്കര്‍മാര്‍ ശരിവയ്ക്കുന്നു. എന്നാല്‍ രാഹുലിന്റെ പല വാദങ്ങളും സര്‍ക്കാരിന്റെ വഴി മുടക്കുക മാത്രം ലക്ഷ്യമിട്ടാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍. എങ്കിലും രാഹുല്‍ ഗാന്ധി പിന്നോട്ടില്ല. പുതിയ ചില കണക്കുകള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസന്ധിയിലാക്കുകയാണ് അദ്ദേഹം...

രാഹുല്‍ ഉന്നയിക്കുന്ന വിഷയം

രാഹുല്‍ ഉന്നയിക്കുന്ന വിഷയം

കൊറോണ വ്യാപനത്തിനിടെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയേര്‍സ് ഫണ്ടിനെ കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി ദുരിതാശ്വാസ നിധി എന്ന ഫണ്ട് നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചതാണ്. രാഹുല്‍ അതിലെ കണക്കുകളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

എന്താണ് പിഎം കെയേര്‍സ് ഫണ്ട്

എന്താണ് പിഎം കെയേര്‍സ് ഫണ്ട്

പിഎം കെയേര്‍സ് ഫണ്ട് എന്നറിയപ്പെടുന്ന പുതിയ ഫണ്ട് കഴിഞ്ഞ മാര്‍ച്ച് 28നാണ് രൂപീകരിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു രൂപീകരണം. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി നേരിടാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു ഫണ്ട് തയ്യാറാക്കിയത്.

കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ ഇതിനകം പിഎം കെയേര്‍സ് ഫണ്ടിലേക്ക് എത്തിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍, വ്യവസായികള്‍ എന്നിവരെല്ലാം കോടികളാണ് ദാനം ചെയ്തത്. എന്നാല്‍ ഈ ഫണ്ട് കൃത്യമായി ഓഡിറ്റ് ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

രാഹുലിന്റെ ചോദ്യം

രാഹുലിന്റെ ചോദ്യം

പിഎം കെയേര്‍സ് ഫണ്ടിലേക്ക് ആരെല്ലാം സംഭാവന ചെയ്യുന്നു, എത്രയാണ് സംഭാവന, എങ്ങനെയാണ് പണം ചെലവഴിച്ചത്, ഏതൊക്കെ ദുരിതാശ്വാസ മേഖലയില്‍ ചെലവഴിച്ചു എന്നീ കാര്യങ്ങള്‍ കൃത്യമായി പൊതു ജനങ്ങള്‍ക്ക് ലഭിക്കുംവിധം സുതാര്യമാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ക്കും ഓഡിറ്റ് ചെയ്യാന്‍ അധികാരമില്ലാത്ത ഫണ്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണക്ക് നോക്കാന്‍ സാധിക്കില്ല

കണക്ക് നോക്കാന്‍ സാധിക്കില്ല

പിഎം കെയേര്‍സ് ഫണ്ടിലേക്ക് വരുന്ന പണം ആര് തന്നുവെന്നോ ഏത് മാര്‍ഗത്തില്‍ ചെലവഴിച്ചുവെന്നോ പരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് സിഎജി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുക എന്ന് സിഎജി ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.

 ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍

ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍

സന്നദ്ധ സംഘടനയുടെ രീതിയിലാണ് പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഇവയുടെ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് സിഎജി ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. പിഎം കെയേര്‍സ് ട്രസ്റ്റ് എന്ന പേരിലാണ് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കൂവെന്ന് സിഎജി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ വിശദീകരണം

സര്‍ക്കാര്‍ നല്‍കിയ വിശദീകരണം

പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവുണ്ട്. അതേസമയം, പിഎം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചത്. ട്രസ്റ്റ് അംഗങ്ങള്‍ നിയോഗിക്കുന്ന ഓഡിറ്റര്‍മാര്‍ കണക്കുകള്‍ പരിശോധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സംഭാവനകള്‍ നല്‍കണം

സംഭാവനകള്‍ നല്‍കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പരിഗണിച്ച് സിനിമാ താരങ്ങളും വ്യവസായികളുമടക്കം ഒട്ടേറെ പ്രമുഖരാണ് പിഎം കെയേര്‍സ് ഫണ്ടിലേക്ക് കോടികള്‍ സംഭാവന ചെയ്തത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയത് ആദ്യദിവസം തന്നെ വാര്‍ത്തയായിരുന്നു.

1948 മുതല്‍ നിലവിലുള്ള ഫണ്ട്

1948 മുതല്‍ നിലവിലുള്ള ഫണ്ട്

പുതിയ ഫണ്ട് രൂപീകരിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. 1948 മുതല്‍ രൂപീകരിച്ച് ഇപ്പോഴും നിലവിലുള്ള പ്രധാനമന്ത്രി ദേശീയ ആശ്വാസ ഫണ്ടി (പിഎംഎന്‍ആര്‍എഫ്) ന് പുറമെ എന്തിനാണ് മറ്റൊരു ഫണ്ട് എന്നാണ് ചോദ്യം. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ ഫണ്ട് വന്നതിനാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവന കുറയുമെന്ന് സംസ്ഥാനങ്ങളും പരാതിപ്പെടുന്നു.

 സോണിയയുടെ നിര്‍ദേശം ഇങ്ങനെ

സോണിയയുടെ നിര്‍ദേശം ഇങ്ങനെ

പിഎം കെയേര്‍സ് ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉന്നയിക്കുന്ന ആവശ്യം. സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രധാനമന്ത്രിക്ക് അടുത്തിടെ അയച്ച കത്തില്‍ സോണിയ സൂചിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കി കൂടുതല്‍ പണം കണ്ടെത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.

തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കൂ

തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കൂ

ദില്ലിയില്‍ കേന്ദ്രം പദ്ധതിയിയുടെ കോടികളുടെ നവീകരണം, മെട്രോ സിറ്റി നിര്‍മാണങ്ങള്‍, മെട്രോ റെയില്‍ പ്രൊജക്ട് എന്നിവയെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലവിലെ ഒരു ഫണ്ടുള്ളപ്പോള്‍ അതേ ആവശ്യത്തിന് മറ്റൊരു ഫണ്ട് എന്തിനെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പുതിയ ആവശ്യം വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കാം.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

വൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്കവൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്ക

English summary
Rahul Gandhi Asks PM Modi about PM Cares Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X