പ്രവര്‍ത്തകര്‍ പിറുപിറുത്ത് തുടങ്ങി; രാഹുല്‍ ഗാന്ധി എല്ലാ യാത്രകളും മാറ്റി, ഇനി ടൂര്‍ ഇല്ല

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രകളെല്ലാം മാറ്റിവെച്ചു. വിമര്‍ശനം കാരണമായി രാഹുല്‍ ഗാന്ധി യാത്രകള്‍ മാറ്റിവെച്ചത്. അടുത്ത വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനവും മാറ്റി വെച്ചിട്ടുണ്ട്.

പതിനൊന്ന്‌ ദിവസത്തെ അവധിയെടുത്തുള്ള വിദേശയാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയത്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തിലെന്ന വിമര്‍ശിക്കപ്പെട്ടിരുന്നു.

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും ചൈനയില്‍ പോകാനിരുന്നത്.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാേെത രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് മാറുകയായിരുന്നു.

പാര്‍ട്ടി വക്താവ്

പാര്‍ട്ടി വക്താവ്

അതേസമയം ചൈനയില്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരം കൈകൊണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞത്.

 സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലണ്ട് സന്ദ0ര്‍ശനത്തെ തുടര്‍ന്ന് പഞ്ചാബിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മാറ്റി വെച്ചിരുന്നു.

 പഞ്ചാബ്

പഞ്ചാബ്

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

English summary
Rahul Gandhi, just back from an 11-day vacation abroad, is likely to cancel a visit to China next week amid criticism that he has been away holidaying while his Congress party prepares to fight crucial elections in five states. The Congress vice president had planned to lead a party delegation to China on the invitation of the central party there - Communist Party of China.
Please Wait while comments are loading...