• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പവാറിനെ വെട്ടാന്‍ രാഹുല്‍, സിബലിനും ആസാദിനും പുതു റോള്‍? ലക്ഷ്യം 2024, തുടങ്ങി വെച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പുകളിലെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് സീനിയേഴ്‌സിനെ അടക്കം മടക്കി വിളിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. പുതിയ റോള്‍ ജി23ക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന. ആദ്യ ഘട്ടമായി വിമത ഭീഷണി തീര്‍ത്തും ഇല്ലാതാക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. എന്നാല്‍ ഇവരെ കൊണ്ടുവരുന്നത് ദീര്‍ഘകാല ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് ബഹിഷ്‌കരണം നേരിടുമെന്ന് രാഹുലിനറിയാം. അതുകൊണ്ടാണ് സീനിയേഴ്‌സിനെ കളത്തിലിറക്കി കളിക്കുന്നത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കമാണിത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

pic1

രാഹുല്‍ ജി23യുമായി ചര്‍ച്ച നടത്താന്‍ വിശ്വസ്തരെ ഉപയോഗിക്കുന്നുണ്ട്. ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് അയക്കാനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയാണ് ഇതിന് കാരണമായിരിക്കുന്നത്. രണ്ട് രാജ്യസഭാ സീറ്റുകളിലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ലോബിയിംഗ് നടക്കുന്നത്. എന്നാല്‍ ജി23 നേതാക്കള്‍ക്ക് മാത്രമേ ഈ രണ്ട് സീറ്റും നല്‍കൂ എന്നാണ് രാഹുലിന്റെ നിലപാട്. ജി23 നേതാക്കള്‍ ഈ സീറ്റിനായി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

pic2

രാഹുലിന്റെ ലക്ഷ്യം വിശാലമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ എല്ലാവരുടെയും പിന്തുണ വേണം. ശരത് പവാറിന്റെ നേതൃത്വത്തില്‍ രാഹുലിനെ മാറ്റി നിര്‍ത്തിയൊരു നീക്കം പ്രതിപക്ഷം തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗോവ, എന്നിവ പിടിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. സംഘടനാ സംവിധാനം ശക്തമാക്കാനാണ് സീനിയേഴ്‌സിനെയും ജി23യെയും ഉപയോഗിക്കുന്നത്.

pic3

രാഹുലായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാകുകയാണ്. ചിദംബരത്തിനെ പിന്തുണയ്ക്കുന്നവര്‍ മാറി നില്‍ക്കുകയാണ്. പവാറിനെ മാറ്റിയേ തീരൂ എന്നാണ് രാഹുലിന്റെ നിലപാട്. ഇപ്പോള്‍ മാറി നിന്നാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ ശബ്ദമുയര്‍ത്താനാവില്ലെന്ന് രാഹുലിന് അറിയാം. പവാറിനെ ഡീല്‍ ചെയ്യാനും ബെസ്റ്റ് ഈ സീനിയര്‍ നേതാക്കളാണ്. 2022-2023 വര്‍ഷങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനായിട്ടാണ് ജി23യെ മടക്കി കൊണ്ടുവരുന്നത്.

pic4

അധീര്‍ രഞ്ജന്‍ ചൗധരി മാറുമെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു. ബംഗാളിലെ തോല്‍വിക്ക് ശേഷം ചൗധരിയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ആവശ്യമുണ്ട്. അതേസമയം കപില്‍ സിബലിനും നിര്‍ണായക റോളുണ്ടാവും. സിബല്‍ ഉന്നയിച്ച കാര്യങ്ങള്‍ യുപി തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. സംഘടനാ തിരഞ്ഞെടുപ്പാണ് ഇതില്‍ പ്രധാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സന്ദേശം നല്‍കാനാണ് രാഹുലിന്റെ നീക്കം.

pic5

കോണ്‍ഗ്രസിന് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഓരോ സീറ്റ് ഒഴിവ് വരുന്നത്. ഇതില്‍ തമിഴ്‌നാട് നിന്നുള്ള സീറ്റില്‍ ഗുലാം നബി ആസാദ് മത്സരിച്ചേക്കും. ഇതോടെ ജി23യുടെ പ്രശ്‌നങ്ങളും അവസാനിച്ചേക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സീറ്റില്‍ മത്സരിക്കാന്‍ ഒരു ഡസന്‍ ആള്‍ക്കാരുണ്ട്. രാജീവ് ശുക്ല, മുകുള്‍ വാസ്‌നിക്ക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജിതേന്ദ്ര സിംഗ്, അജയ് മാക്കന്‍ എന്നിവരാണ് സീറ്റിനായി മത്സരിക്കുന്നത്. സുര്‍ജേവാലയെ കെസി വേണുഗോപാല്‍ വെട്ടിയിരിക്കുകയാണ്. പകരം ഈ സീറ്റ് പഴയ പടക്കുതിരകള്‍ക്ക് നല്‍കാനാണ് തീരുമാനം.

pic6

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി കക്ഷി നേതാവായി അധീര്‍ രഞ്ജന്‍ ചൗധരി മാറുന്നതോടെ പുതിയ നേതാവ് വരും. മനീഷ് തിവാരിക്കാണ് സാധ്യത കൂടുതല്‍. തിവാരിയും ജി23 നേതാവാണ്. ഒരുപക്ഷേ സംഘടനാ ചുമത തിവാരിക്ക് നല്‍കാനും രാഹുല്‍ ശ്രമിച്ചേക്കും. അതേസമയം കേരളത്തിലാണ് മാറ്റം ഒരുങ്ങുന്നത്. ഗ്രൂപ്പ് കളി തുടര്‍ന്നാല്‍ തന്റെ വയനാട് സീറ്റ് നഷ്ടമാകുമെന്ന് രാഹുലിനറിയാം. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചത്. പഞ്ചാബിന്റെ ചുമതല അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് ടീം രാഹുല്‍ നല്‍കുന്ന സൂചന.

pic7

ഉത്തരാഖണ്ഡിലേക്ക് ഹരീഷ് റാവത്തിനെ അയക്കും. അവിടെ ക്യാമ്പയിന്‍ കമ്മിറ്റി പ്രസിഡന്റ് ഹരീഷ് റാവത്താവാനാണ് സാധ്യത. നിലവില്‍ പഞ്ചാബിന്റെ ചുമതല അദ്ദേഹം വഹിക്കുന്നുണ്ട്. ഇത് രാഹുല്‍ ഒഴിവാക്കി നല്‍കും. തുടര്‍ന്നാണ് ചെന്നിത്തലയെ പഞ്ചാബിലേക്ക് നിയമിക്കാന്‍ സാധ്യത. ഗുജരാത്തില്‍ വികെ ഹരിപ്രസാദ് അവിനാശ് പാണ്ഡെ എന്നിവരെയാണ് അധ്യക്ഷനായും ജനറല്‍ സെക്രട്ടറിയായും പരിഗണിക്കുന്നത്. ബംഗാളില്‍ ജിതിന്‍ പ്രസാദയ്ക്ക് പകരം പുതിയൊരാളെ രാഹുല്‍ നിയമിക്കും. ചൗധരിയായിരിക്കും ഇതെന്ന് സൂചനയുണ്ട്.

pic8

ജി23 വരുന്നതോടെ ചില കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും. ഹേമന്ദ് സോറനും എംകെ സ്റ്റാലിനും കോണ്‍ഗ്രസിനെ തുറന്ന് പിന്തുണയ്ക്കുന്നുണ്ട്. സോണിയയുടെ ഇടപെടലിലൂടെ അഖിലേഷ് യാദവിനും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പുണ്ടാവില്ല. മമതയെ അനുനയിപ്പിക്കാന്‍ സോണിയ വേണ്ടി വരും. അതേസമയം ശരത് പവാറിനെയും മെരുക്കിയെടുക്കാന്‍ സോണിയയാണ് നല്ലത്. പ്രതിപക്ഷം സഖ്യമുണ്ടാക്കിയാലും അതിന്റെ മുഖമായി രാഹുലിനെ ഉയര്‍ത്തി കാണിക്കുക എന്ന ഫോര്‍മുലയിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  Focus back on Congress leadership drift, turmoil in party | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  rahul gandi bats for 2024, he may bring back seniors and gave plum posts in congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X