• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!

ദില്ലി: കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത ദിവസം തോല്‍വി ചര്‍്ച ചെയ്യാന്‍ ചേരുന്ന യോഗത്തില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടാവുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മോദിക്കെതിരെ ഭരണവിരുദ്ധ വികാരത്തിന് കൃത്യമായ കാരണങ്ങളുണ്ടായിട്ടും രാഹുലിന് അത് മുതലെടുക്കാനായില്ല എന്നാണ് വിലയിരുത്തല്‍.

അതേസമയം ഗാന്ധി കുടുംബത്തിനെതിരെ തന്നെ മൊത്തത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ഇവര്‍ ബാധ്യതയാവുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഇതിനിടയില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. തോല്‍വി വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയെയും ബിജെപിയെയും അഭിനന്ദിച്ചിട്ടുണ്ട് അദ്ദേഹം. ഒന്നിച്ച് പോരാടി തിരിച്ചുവരുമെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ബാധ്യത

രാഹുല്‍ ബാധ്യത

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ബാധ്യതയാവുന്നു എന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം ഉന്നയിച്ച ചൗക്കിദാര്‍ ചോര്‍ ഹെ, റാഫേല്‍ വിഷയം, പ്രിയങ്ക ഗാന്ധി രംഗത്തിറക്കിയത് എന്നിവ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളായി മാറിയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഒരു സ്ഥലത്തും ഇതിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിച്ചില്ല. പ്രിയങ്ക ഉത്തര്‍പ്രദേശില്‍ വന്‍ പരാജയമായി മാറി. ഇതിന്റെയെല്ലാം ബാധ്യത രാഹുലിനാണ് ലഭിച്ചിരിക്കുന്നത്.

പ്രിയങ്കയുമായി ചര്‍ച്ച

പ്രിയങ്കയുമായി ചര്‍ച്ച

പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിസന്ധിയാണ് തോല്‍വിയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി രാഹുലിനെ കാണാനായി എത്തിയത്. അടുത്ത ദിവസം തന്നെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തോല്‍വി വിലയിരുത്തുമെന്ന സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഗാന്ധി കുടുംബം പാര്‍ട്ടിയെ നയിക്കുന്ന രീതി ഗുണകരമല്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബിജെപി ഉന്നയിച്ചത് പോലെ കുടുംബാധിപത്യം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ഇല്ലാതാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പോരാട്ടമില്ലാതെ കോണ്‍ഗ്രസ്

പോരാട്ടമില്ലാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് യാതൊരു പോരാട്ടവും നടത്താതെയാണ് കീഴടങ്ങിയതെന്ന് കണക്കുകളില്‍ വ്യക്തമാണ്. 52 സീറ്റുകളില്‍ മാത്രമാണഅ കോണ്‍ഗ്രസിന് ലീഡുള്ളത്. 86 സീറ്റിലാണ് യുപിഎ മുന്നിട്ട് നില്‍ക്കുന്നത്. 2014ല്‍ വെറും 44 സീറ്റാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അമേഠിയില്‍ പോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ തോല്‍വിയുടെ വക്കിലാണ്. അവിടെ സ്മൃതി ഇറാനി വിജയത്തിനടുത്താണ്. അതേസമയം രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഗാന്ധി കുടുംബത്തിന് പിഴച്ചു

ഗാന്ധി കുടുംബത്തിന് പിഴച്ചു

ഗാന്ധി കുടുംബത്തിന് ഇത്ര വലിയൊരു തകര്‍ച്ച ഉണ്ടായില്ലെന്നാണ് സൂചന. ഇത്ര മോശം പ്രകടനം കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം പോലും കണക്കുകൂട്ടിയിട്ടില്ലായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ഇത് തന്നെയാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തെ മറിച്ചിടുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്.

രാഹുലിന്റെ നേതൃത്വം

രാഹുലിന്റെ നേതൃത്വം

രാഹുലിന്റെ നേതൃത്വത്തെ മുതിര്‍ന്ന നേതാക്കള്‍ തീര്‍ത്തും തള്ളിയിരിക്കുകയാണ്. രാഹുലിന്റെ മോദിക്കെതിരെയുള്ള വിമര്‍ശനം കടന്നുപോയെന്നും ചിലര്‍ പറയുന്നു. ചൗക്കിദാര്‍ ചോര്‍ ഹെ ക്യാമ്പയിന്‍ എട്ടുനിലയില്‍ പൊട്ടിയെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും പറയുന്നു. തന്റെ എല്ലാ റാലികളിലും രാഹുല്‍ ഈ വാദം ഉന്നയിച്ചിരുന്നു. മുതലാളിമാരെ സഹായിക്കുന്ന ഭരണമാണ് മോദിയുടേത് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിനെ ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വരവുകളിലൊന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വരവ്. എന്നാല്‍ യുപിയില്‍ ഇത് യാതൊരു ഇംപാക്റ്റും ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ തവണ രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഇത്തവണ അത് ഒന്നായി ചുരുങ്ങിയിരിക്കുകയാണ്. പ്രിയങ്കയുടെ വരവും വന്‍ ഫ്‌ളോപ്പുകളിലൊന്നായിരിക്കുകയാണ്. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കാതിരുന്നത് വലിയ ഗുണകരമായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മാറ്റം അനിവാര്യം

മാറ്റം അനിവാര്യം

കോണ്‍ഗ്രസിനുള്ളില്‍ ഒരു കുടുംബം കേന്ദ്രീകരിച്ചുള്ള ഹൈക്കമാന്‍ഡ് രീതി ഇനി തുടരില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്ക് ഇനി ഫലിക്കില്ലെന്നാണ് വ്യക്തമാകുന്നത്. മറ്റൊന്ന് മോദിയെ പോലുള്ള ഒരു നേതാവ് കോണ്‍ഗ്രസിനുള്ളില്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ട്. രാഹുലിന്റെ പ്രചാരണം എവിടെയുമെത്തുന്നില്ലെന്നാണ് പരാതി. അതേസമയം കോണ്‍ഗ്രസ് ബാധ്യതയാവുന്നു എന്ന് സഖ്യകക്ഷികളും പറയുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാനും സാധ്യതയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

എല്ലാ തോല്‍വിയും തോല്‍വിയല്ല, പ്രതിപക്ഷത്തിന്റെയും തൃണമൂലിന്റെ തിരിച്ചടി വിലയിരുത്തുമെന്ന് മമത!!

English summary
rahul gandhi campaign fails terribly congress have huge crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X