കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുതല മൂര്‍ച്ചയുള്ള വാളുമായി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് തിരിച്ചുവരുന്നു, പക്വതയോടെ നീക്കങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി കാലത്ത് ശക്തമായ പ്രതിപക്ഷമാകുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വേളയില്‍ തന്നെ സുപ്രധാന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പക്ഷത്ത് ഇതിന് ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നതാണ് എടുത്തുപറയേണ്ടത്. ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ നേതൃത്വത്തില്‍ നിന്ന് മാറിനിന്ന അദ്ദേഹത്തിന് കൊറോണ പ്രതിസന്ധി തിരിച്ചുവരവിനുള്ള പാതയൊരുക്കിയിരിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ മുന്നോട്ട് വച്ച പല നിര്‍ദേശങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു എന്നത് ഇതിന്റെ തെളിവാണ്. രാഹുലിനെ മുന്നോട്ടു കൊണ്ടുവരുന്നതില്‍ സോണിയ ഗാന്ധി കൃത്യമായ പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രത്യേക കരുതല്‍

പ്രത്യേക കരുതല്‍

കൊറോണ പ്രതിസന്ധി വേളയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പ്രത്യേക കരുതല്‍ വേണം. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഘട്ടങ്ങളായി ശ്രമിച്ചുവരികയാണ്. ഈ വേളയില്‍ വിമര്‍ശനം പാളിയാല്‍ ദേശവിരുദ്ധ നീക്കമായി വരെ ചിത്രീകരിക്കപ്പെടാം. എന്നാല്‍ രാഹുലിന് ആ പഴി ഇത്തവണ കേള്‍ക്കേണ്ടി വന്നില്ല.

വിമര്‍ശനം മാത്രമല്ല

വിമര്‍ശനം മാത്രമല്ല

വിമര്‍ശനം മാത്രമായി ഒതുങ്ങിയാല്‍ പ്രസ്താവനകള്‍ അപ്രകസ്തമാകും. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. അദ്ദേഹം വിമര്‍ശനം ഉന്നയിക്കുക മാത്രമല്ല, സര്‍ക്കാരിന് ഉപകാരമാകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

11 അംഗ സമിതി

11 അംഗ സമിതി

സര്‍ക്കാരിന്റെ പല പ്രതിരോധ മാര്‍ഗങ്ങളും വേണ്ടത്ര ഗുണം ചെയ്യില്ലെന്നും വേഗത പോര എന്നും കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് സോണിയ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 11 അംഗ സമിതിയെ നിയോഗിച്ചത്. ഇതില്‍ രാഹുല്‍ ഗാന്ധിയും അംഗമാണ്.

പ്രധാന പരിഗണനാ വിഷയങ്ങള്‍

പ്രധാന പരിഗണനാ വിഷയങ്ങള്‍

രാജ്യത്ത് കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ നടത്തേണ്ടത് എങ്ങനെ, ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക ക്രമീകരണം ഏത് മാര്‍ഗത്തില്‍ നടത്തണം, കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളാണ് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള 11 അംഗ സമിതിക്ക് മുമ്പിലുള്ള പ്രധാന പരിഗണനാ വിഷയങ്ങള്‍.

സോണിയ പ്രത്യേകം ശ്രദ്ധിച്ചു

സോണിയ പ്രത്യേകം ശ്രദ്ധിച്ചു

ഈ സമിതിയില്‍ രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ സോണിയ ഗാന്ധി പ്രത്യേകം ശ്രദ്ധിച്ചു എന്ന് എടുത്തുപറയേണ്ടതാണ്. രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ ഇടപെടല്‍ സജീവമാക്കുകയാണ് സോണിയയുടെ ലക്ഷ്യം.

കോണ്‍ഗ്രസ് അപ്രസക്തമായിട്ടില്ല

കോണ്‍ഗ്രസ് അപ്രസക്തമായിട്ടില്ല

ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സാന്നിധ്യം കുറഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ കേരളവും കര്‍ണാടകവും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അപ്രധാനമായിരിക്കുന്നു. ഇവിടെയെല്ലാം ബിജെപിയും പ്രാദേശിക കക്ഷികളും പിടി മുറുക്കിയെങ്കിലും ദേശീയ പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂ എന്ന് തെളിയുക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

സാധ്യത വീണ്ടും തെളിഞ്ഞു

സാധ്യത വീണ്ടും തെളിഞ്ഞു

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തില്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയാണ് വീണ്ടും തെളിയുന്നത്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പരിധി വിട്ടാല്‍ ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടേക്കാം. ഈ രണ്ട് വെല്ലുവിളികള്‍ക്കിടയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നീക്കമെന്നതും ശ്രദ്ധേയമാണ്.

രൂക്ഷ വിമര്‍ശനമില്ല

രൂക്ഷ വിമര്‍ശനമില്ല

മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പലപ്പോഴും ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളും പ്രസ്താവനകളും കോണ്‍ഗ്രസിന് തിരിച്ചടിയായ സംഭവങ്ങളും നിരവധിയാണ്. ഇക്കാര്യം മനസിലാക്കിയാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതില്‍ നിന്ന് രാഹുലും കോണ്‍ഗ്രസും വിട്ടുനില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസിന്റെ തന്ത്രം

ഒട്ടേറെ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ചോദിക്കുന്നത്. മാത്രമല്ല, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാന്‍ ഇത്തവണ ഭരണപക്ഷത്തിന് കഴിയില്ല എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. എന്നാല്‍ പല കാര്യങ്ങളിലും സര്‍ക്കാരിന്റെ പോരായ്മകള്‍ എടുത്തുകാണിക്കുന്നുമുണ്ട്.

ഏറെ പ്രധാനം

ഏറെ പ്രധാനം

കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി, ചെറുകിട സംരംഭങ്ങളുടെ പുനരുജ്ജീവനം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ ഏറെ പ്രധാനമായിരുന്നു. അതു തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതും. എന്നാല്‍ ഇതെല്ലാം കേന്ദ്രം നേരത്തെ പദ്ധതിയിട്ടതാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

വിദഗ്ധരുമായി ചര്‍ച്ച

വിദഗ്ധരുമായി ചര്‍ച്ച

വിദഗ്ധരുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്യുന്നത്. ആദ്യഘട്ടമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി അദ്ദേഹം സംവദിച്ചു. നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പരിചയ സമ്പന്നനായ ഒരു പത്രപ്രവര്‍ത്തകന്റേത് പോലെ പഴുതുകള്‍ അടച്ച വിവര ശേഖരണമാണ് രാഹുല്‍ നടത്തിയത്.

Recommended Video

cmsvideo
വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ | Oneindia Malayalam
ജനങ്ങളില്‍ നിന്ന് വന്‍ പ്രതികരണം

ജനങ്ങളില്‍ നിന്ന് വന്‍ പ്രതികരണം

ആരോഗ്യ വിദഗ്ധര്‍, രാഷ്ട്രീയ നേതാക്കള്‍, മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരുമായെല്ലാം രാഹുല്‍ ഗാന്ധി ഇനിയും ചര്‍ച്ച നടത്തി നിര്‍ദേശം സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതാകട്ടെ പലതും സര്‍ക്കാരിന് ഗുണവുമാണ്. നേരത്തെ പൊതു ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.

English summary
Rahul Gandhi Come Back with Tactical Move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X