കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍. തനിക്ക് ചുറ്റുമുള്ളവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവരുതെന്നാണ് പ്രധാന തീരുമാനം. അതേസമയം രാഹുലിന്റെ തീരുമാനങ്ങള്‍ മധ്യപ്രദേശില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പല പ്രമുഖരുടെയും പേരുകള്‍ രാഹുല്‍ വെട്ടിയിരിക്കുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്.

രാഹുല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി പ്രത്യേക ടീമിനെയും തയ്യാറാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എ, എംപിമാരുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും രാഹുല്‍ സന്ദര്‍ശനം നടത്തി മികച്ചവരെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. ഈ രീതി മുഴുവനായും പ്രായോഗിമല്ലെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഇത്തവണ മികച്ച പട്ടിക തന്നെയാണ് ഉണ്ടാവുകയെന്ന് രാഹുലിന്റെ പൊളിറ്റിക്കല്‍ ടീം ഉറപ്പിച്ച് പറയുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

രാഹുല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സൂക്ഷമ പരിശോധനയാണ് നടത്തുന്നത്. രാജ്യസഭാ എംപിമാര്‍, സിറ്റിംഗ് എംഎല്‍എമാര്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും സീറ്റ് നല്‍കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ പ്രമുഖ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പാര്‍ട്ടിക്കുള്ളില്‍ ആരും പ്രവര്‍ത്തിക്കേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം.

കമല്‍നാഥിന്റെ മകന്‍

കമല്‍നാഥിന്റെ മകന്‍

കമല്‍നാഥിനെ ഉദ്ദേശിച്ചാണ് രാഹുല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. കമല്‍നാഥിന്റെ മകന്‍ നകുല്‍ ഇത്തവണ ചിന്ദ്വാരയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഇത്തവണ നകുല്‍ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് അമ്പരിപ്പിക്കുന്ന തീരുമാനമായിരുന്നു. രാഹുലിന്റെ അടുത്തയാളായ കമല്‍നാഥിന്റെ നിര്‍ദേശം തള്ളാന്‍ രാഹുല്‍ കാണിച്ച തീരുമാനം ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും സംസ്ഥാനത്തും ചര്‍ച്ചയായിരിക്കുകയാണ്.

എന്തുകൊണ്ട് തള്ളി

എന്തുകൊണ്ട് തള്ളി

രാഹുല്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ പി ചിദംബരത്തെയും ദിഗ്വിജയ് സിംഗിനെയുമാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇവരാണ് നകുല്‍ മത്സരിക്കുന്നതിനെ എതിര്‍ത്തത്. പാര്‍ട്ടിക്കുള്ളില്‍ മക്കള്‍ രാഷ്ട്രീയം നല്ല ശീലമല്ലെന്നാണ് ഇവര്‍ ഉന്നയിച്ചത്. ദിഗ്വിജയ് സിംഗ് കമല്‍നാഥിന്റെ അടുപ്പക്കാരനായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ സഹായിച്ച നേതാവുമാണ്. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ അകന്നു എന്നാണ് സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തതിലൂടെ വ്യക്തമാകുന്നത്.

രാഹുലിന്റെ തീരുമാനം

രാഹുലിന്റെ തീരുമാനം

ചിദംബരവും ദിഗ്വിജയ് സിംഗ് നേരത്തെ തന്നെ രാഹുലിന്റെ തീരുമാനത്തിന്റെ ശക്തി അറിഞ്ഞതാണ്. കാര്‍ത്തി ചിദംബരത്തെ തമിഴ്‌നാടിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും, അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്നുള്ള ആഗ്രഹം ചിദംബരത്തിനുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തി സംസ്ഥാന തലത്തില്‍ കുറച്ച് കൂടി വളരാനുണ്ടെന്നാണ് രാഹുല്‍ നിലപാടെടുത്തത്. ഇതോടെ ചിദംബരത്തിന് വലിയ തിരിച്ചടി നേരിട്ടു. ദിഗ്വിജയ് സിംഗ് മകന്‍ ജയവര്‍ധന്‍ സിംഗിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനും ഭോപ്പാലില്‍ നിന്ന് മത്സരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതും രാഹുല്‍ തള്ളിയിരുന്നു.

മധ്യപ്രദേശില്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ ഒറ്റക്കെട്ടായി പോയിരുന്ന കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. കമല്‍നാഥുമായി രാഹുല്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. പശുക്കടത്തിന് അറസ്റ്റിലായവര്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയ സംഭവം കമല്‍നാഥ് അനാവശ്യമായി വരുത്തി വെച്ച് വിവാദമാണെന്ന് രാഹുല്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇത്തരമൊരു സംഭവം വന്നതിലും, രാഹുലുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാത്തതിലുമാണ് അതൃപ്തി.

എവിടെയൊക്കെ വിജയിക്കും

എവിടെയൊക്കെ വിജയിക്കും

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്ന് പാര്‍ട്ടിയുടെ സര്‍വേയിലും രാഹുലിന്റെ ടീമിന്റെ സര്‍വേയിലും കണ്ടെത്തിയിട്ടുണ്ട്. ഭോപ്പാലിന്റെ ഭാഗമായ എല്ലാ സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം ശക്തി ആപ്പ് വഴി നടത്തിയ സ്ഥാനാര്‍ത്ഥി സര്‍വേയില്‍ കമല്‍നാഥിന്റെ മകന്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്നാണ് കണ്ടെത്തിയത്. ഇവിടെ കമല്‍നാഥിന് മൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാമെന്ന് രാഹുല്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

മധ്യപ്രദേശിലും അതുപോലെ മറ്റ് സംസ്ഥാനങ്ങളിലും സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സജീവമാക്കാനാണ് നിര്‍ദേശം. പ്രവീണ്‍ ചക്രവര്‍ത്തിയോട് മധ്യപ്രദേശില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്ന് 21 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നം, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, എന്നിവ സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഭാഗമാക്കാനാണ് നിര്‍ദേശം. ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മികവ് പുലര്‍ത്തുന്നവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

ചന്ദ്രബാബു നായിഡു ആന്ധ്രയെ കൊള്ളയടിക്കുന്നു... നായിഡുവിനേയും ടിഡിപിയേയും കടന്നാക്രമിച്ച് മോദിചന്ദ്രബാബു നായിഡു ആന്ധ്രയെ കൊള്ളയടിക്കുന്നു... നായിഡുവിനേയും ടിഡിപിയേയും കടന്നാക്രമിച്ച് മോദി

ബിജെപിക്ക് ധിക്കാരം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സഖ്യകക്ഷിബിജെപിക്ക് ധിക്കാരം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സഖ്യകക്ഷി

English summary
rahul gandhi denied ticket to kamal naths son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X