കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' ടേക് ഫ്രം ഇന്ത്യ ആണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദി കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യയെന്ന് രാഹുല്‍ പറയുന്നു. പദ്ധതിയിലൂടെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണ്.

കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മോദിയുടെ വികസന പദ്ധതിയില്‍ എന്തു സ്ഥാനമാണുള്ളതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ദില്ലിയില്‍ നടന്ന കര്‍ഷകറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കര്‍ഷകരുടെ ആശങ്കകളാണ് ആദ്യം പരിഹരിക്കേണ്ടത്. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതിനു പിന്നില്‍. അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് മുന്‍പും രാഹുല്‍ പറഞ്ഞിട്ടുണ്ട്.

rahul

കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവു പറഞ്ഞെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പറഞ്ഞു. കര്‍ഷകരെ ദ്രോഹിച്ച് വ്യവസായികള്‍ക്കൊപ്പം കൂട്ടുകൂടുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഇത്തരം പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും സോണിയ പറഞ്ഞു.

സമരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്‌നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്നാണ് രാഹുലിന്റെ ചോദ്യം.

English summary
Rahul Gandhi said Sept 20 described 'Make-in-India' initiative as 'Take-in-India' and said it has no place for farmers and labourers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X