രാഹുലിന് കിടക്കാന്‍ എസി കണ്ടെയിനര്‍; കൂടെ യാത്ര ചെയ്യും, നേതാക്കള്‍ക്കെല്ലാം വമ്പന്‍ സൗകര്യങ്ങള്‍
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ യാത്ര രാഹുല്‍ ഗാന്ധി എങ്ങനെ മാനേജ് ചെയ്യും എന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നതാണ്. എന്നാല്‍ അതിനൊക്കെ വന്‍ സന്നാഹങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. 230ഓളം ആളുകള്‍ രാഹുലിന്റെ യാത്രയുടെ ഭാഗമായിട്ടുണ്ട്. രാത്രിയില്‍ യാത്രയില്ല എന്ന് വ്യക്തമാക്കിയതാണ്.
വിശ്രമത്തിന് വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അറുപത് കണ്ടെയ്‌നറുകളാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിലൊന്ന് രാഹുല്‍ ഗാന്ധിക്ക് മാത്രമായുള്ളതാണ്. ഇതിനകത്ത് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഈ കണ്ടെയിനറുകള്‍ രാഹുലിന്റെ യാത്രയ്‌ക്കൊപ്പം നിത്യേന സഞ്ചരിക്കും. ഒരിടത്ത് നിന്ന് മറ്റൊരിടത്തക്കേക്ക് ഈ കണ്ടെയ്‌നറുകള്‍ ചലിക്കും. രാഹുല്‍ ഗാന്ധിക്കായി എസി കണ്ടെയ്‌നറാണ് ടീം തയ്യാറാക്കിയിരിക്കുകയാണ്. ബാക്കിയുള്ളവരെല്ലാം പരസ്പരം കണ്ടെയിനറുകള്‍ പങ്കിടും. സീനിയര്‍ നേതാക്കന്മാര്‍ രണ്ട് കിടക്കകള്‍ വീതമുള്ള കണ്ടെയിനറുകളാണ് നല്‍കിയിരിക്കുന്നത്.

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
യാത്രയിലെ മറ്റ് അംഗങ്ങള്‍ക്ക് പന്ത്രണ്ട് കിടക്കകള്‍ വീതമുള്ള ഓരോ കണ്ടെയിനറുകള്‍ നല്‍കും. എല്ലാ കണ്ടെയിനറുകളിലും എസി ഉണ്ടാവില്ല. എന്നാല്‍ ഭൂരിഭാഗത്തിലും അറ്റാച്ച്ഡ് ബാത് റൂം ഉണ്ടാവും. കോണ്‍ഗ്രസിന്റെ യാത്ര ഹൈടെക്കാണെന്ന് തന്നെ പറയാം. ഓരോ ദിവസത്തും യാത്ര നില്‍ക്കുന്ന ഇടത്താണ് ഈ കണ്ടെയിനറുകള്‍ ഉണ്ടാവുക. യാത്ര എവിടെ നിര്‍ത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇത് ക്യാമ്പ് ചെയ്യുന്ന ഔദ്യോഗിക ഇടമാണ്. ഇവിടെ താല്‍ക്കാലിക ക്യാമ്പ് ഒരുക്കും. രണ്ടേക്കറോളം വരുന്ന ഇടത്താണ് ക്യാമ്പുകള്‍ സ്ഥാപിക്കും.

ഭക്ഷണത്തിനോ കൂടിക്കാഴ്ച്ചയ്‌ക്കോ സൗകര്യമുണ്ടാവില്ല. കണ്ടെയിനറുകള്‍ക്കുള്ളില്‍ ടിവിയുണ്ടാവില്ല. പക്ഷേ ഫാന്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിനൊപ്പം 3570 കിലോമീറ്ററും നടക്കുന്നത് 119 ഭാരത യാത്രികരാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്നതാണ് ഈ യാത്രയെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം ചില യാത്രികര്‍ അതിഥികളായും ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേരും. ഇന്നലെ മുതല്‍ കണ്ടെയിനറുകളിലാണ് താമസിക്കുന്നതെന്ന് ജയറാം രമേശ് വ്യക്തമാക്കി. 230 പേര്‍ക്കായിട്ടാണ് അറുപത് കണ്ടെയിനറുകള്‍ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ മുഴുവന്‍ ദൂരവും ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. ട്രക്കുകളിലായിട്ടാണ് ഈ കണ്ടെയിനറുകള്‍ എത്തിക്കുന്നത്.

ചിലതില്‍ ഒരു കിടക്ക മാത്രമാണ് ഉണ്ടാവുക. രണ്ട് മുതല്‍ പന്ത്രണ്ട് കിടക്കകള്‍ വരെയുള്ള കണ്ടെയിനറുകള്‍ ഉണ്ടെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധി ബുധനാഴ്്ച്ച രാത്രി മുതല്‍ കണ്ടെയിനറിലാണ്. വ്യാഴാഴ്ച്ച 23 കിലോമീറ്ററാണ് താണ്ടിയത്. ഒരിക്കല്‍ മാത്രമാണ് ഇടവേളയെടുത്തത്. മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗാണ് ഭാരത് ജോഡോ യാത്രയുടെ സംഘാടക പാനല്‍ അധ്യക്ഷന്‍. കണ്ടെയിനറുകള്‍ റെയില്‍വേ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടെയിനറുകള്‍ പ്രൈവറ്റ് കമ്പനിയില്‍നിന്നാണ്. ടാറ്റയുടെ ട്രക്കുകളാണ് ഇവ കൊണ്ടുപോകാനായി ഉപയോഗിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. യാത്ര കടന്നുപോകാതെ ഇടങ്ങളില്‍ നിന്ന് വെള്ളവും മണ്ണും കൊണ്ടുവന്നിട്ടുണ്ട്. യാത്ര കടന്നുപോകുന്ന ഇടങ്ങളില്‍ പത്തോളം വൃക്ഷത്തൈകളും നടുമെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. യാത്രയില്‍ ഭാഗമാകുന്നവര്‍ ഖാദി ബാഗ് കൈവശം വെക്കും. ഇതില്‍ വെള്ളക്കുപ്പി, കുട, ഒരു ജോഡി ടീ ഷര്‍ട്ടുകള്‍ എന്നിവ കരുതും.












Click it and Unblock the Notifications