അന്തസില്ല, ഏകാധിപതി, എന്തോക്കെ വിശേഷണങ്ങളാ!!! അതും പ്രധാനമന്ത്രിക്ക്; മോദി കേള്‍ക്കുന്നില്ലേ!!!
മന്‍മോഹന്‍സിംഗിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയറായില്ലെങ്കില്‍ ഇരുസഭകളും ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്. മഴക്കോട്ട് പരാമര്‍ശം അത്യന്തം ദു:ഖകരവും നാണംകെട്ടതുമായിപ്പോയെന്ന് രാഹുല്‍ ഗാന്ധി.
ദില്ലി: വടികൊടുത്ത് വാങ്ങിയ അടിപോലെയായിപ്പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഴക്കോട്ട് പരാമര്‍ശം. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെയായിരുന്നു മോദിയുടെ മഴക്കോട്ട് പരാമര്‍ശം. മോദിയുടെ പരാമര്‍ശം ദു: ഖതരവും നാണം കെട്ടതുമായിരുന്നെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് തന്റെ അനിഷ്ടം രാഹുല്‍ പ്രകടമാക്കിയത്.
തന്നേക്കാള്‍ മുതിര്‍ന്ന മുന്‍ഗാമിയെ പരിഹസിച്ചതിലൂടെ മോദി സ്വയം ചെറുതായിരിക്കുകയാണ്. മോദി രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അന്തസ് മുറിപ്പെടുത്തിയിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സ്വയം താഴുന്നതിനൊപ്പം സ്വന്തം പദവിയുടെ അന്തസ് കെടുത്തുന്നതായിരുന്നു മോദിയുടെ പരാമര്‍ശമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിനെതിരായി മന്‍മോഹന്‍ സിംഗ് സഭയില്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മോദി മന്‍മോഹനെതിരെ ആഞ്ഞടിച്ചത്.
മുതിര്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖകര്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കവെയായിരുന്നു മോദി ഏറെ വിവാദമായ മഴക്കോട്ടിട്ട് കുളിക്കുക എന്ന ലപരമാര്‍ശം നടത്തിയത്. ഒട്ടേറെ അഴമതി ആരോപണങ്ങളേറ്റ സര്‍ക്കാരിനെ നയിച്ചിട്ടും മന്‍മോഹന്‍സിംഗിന്റെ നേരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടാകത്തതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.

'ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാരിനെ നയിച്ചിട്ടുപോലും മന്‍മോഹന്‍സിംഗിനുമേല്‍ ഒരു അഴിമതി ആരോപണം പോലും ഉണ്ടായില്ല. ഇത്രയും അഴിമതികളുണ്ടായിട്ടും മുന്‍പ്രധാനമന്ത്രിയുടെ മേല്‍ ഒരു കറുത്ത പാട് പോലുമില്ല. മഴക്കോട്ടിട്ട് കുളിക്കുന്ന കല ഡോക്ടര്‍ സാബില്‍ നിന്നുതന്നെ പഠിക്കണം', എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

മന്‍മോഹന്‍സിംഗ് നയിച്ച സര്‍ക്കാരിലെ മറ്റംഗങ്ങളെല്ലാം അഴിമതിക്കാരാണെന്ന ധ്വനി നല്‍കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രധാനമന്ത്രി മാപ്പ് പറയുന്നതുവരെ ഇരുസഭകളും ബഹിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു. ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബഹിഷ്‌കണ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യസഭയില്‍ മന്‍മോഹന്‍സിംഗിനെതിരെ മോദി നടത്തിയ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ മന്‍മോഹന്‍സിംഗ് തയാറായിട്ടില്ല. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് അദ്ദേഹം. പ്രധാനമന്ത്രിയുടേത് വളരെ മോശം പരാമര്‍ശമായിപ്പോയെന്നാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ഒരു പ്രധാനമന്ത്രിക്ക് ചേരാത്ത വാക്കുകളാണ് മോദിയില്‍ നിന്നും ഉണ്ടായതെന്ന് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ക്ഷമ ചോദിക്കാതെ സഭയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഒരു ഏകാധിപതിയായി മോദി മാറിയിട്ടും അദ്ദേഹത്തെ മറ്റ് പേരുകള്‍ തങ്ങളാരും വിളിച്ചിട്ടില്ലെന്ന് മുന്‍കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. അത് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോടുള്ള ബഹുമാനമാണ്.

മോദിയുടെ നോട്ട് ഉപരോധത്തിനെതിരെ മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ നടത്തിയ പരാമര്‍ശമാണ് മോദിയെ ചൊടിപ്പിച്ചത്. നോട്ട് നിരോധനം സംഘടിതമായ കൊള്ള, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തി ആഴ്ചകള്‍ പിന്നിട്ടശേഷമാണ് മോദി പ്രതികരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

നിങ്ങള്‍ക്ക് ആകാമെങ്കില്‍ ഞങ്ങള്‍ക്കും ആകാം എന്നതാണ് ഇക്കാര്യത്തില്‍ മോദിയുടെ നയം. രാജ്യത്തേ പുരോഗതിയിലേക്ക് നയിക്കുന്ന നോട്ട് നിരോധനത്തെ സംഘടിതമായ കൊള്ള എന്ന് വിശേഷിപ്പിക്കാമെങ്കില്‍ ഇതും ആകാം. ഇങ്ങോട്ട് തന്നതിന് അതേ നാണയത്തിലുള്ള മറുപടിയാണെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications