കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പ്രസ്ഥാനം

Google Oneindia Malayalam News

റായ്പൂര്‍: കനത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കേയാണ് ഛത്തീസ്ഗഢില്‍ തിങ്കളാഴ്ച്ച ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോവുന്നത്. തിങ്കളാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമഭാ മണ്ഡലങ്ങളില്‍ എട്ടെണ്ണവും മാവോവാദി മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മവോവാദികള്‍ രണ്ടാഴ്ച്ചക്കിടെ നടത്തിയ ആറ് അക്രമണങ്ങളില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

<strong>ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു</strong>ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു

ഈ സാഹചര്യം നിലനില്‍ക്കെയാണ് മാവോവാദികളുടെ സമീപനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് മാവോവാദികളെ പിന്തുണക്കുന്നു എന്നായിരുന്നു ബിജെപി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയടക്കം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ ഗന്ധി

വിപ്ലവം ആരംഭിച്ചു

വിപ്ലവം ആരംഭിച്ചു

മാവോവാദികള്‍ വിപ്ലവം ആരംഭിച്ചുവെന്നും ഇത് ആയുധം കൊണ്ടല്ല ചര്‍ച്ചയിലൂടെ വേണം പരിഹരിക്കാനുമെന്നും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞിരുന്നു. ഇത് പാരമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപി നേതാക്കളുടെ പ്രസംഗം.

ഏറെക്കുറെ

ഏറെക്കുറെ

രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്തെ ഏറെക്കുറെ മാവോവാദി മുക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും മാവോവാദികള്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു അമിത് ഷായുടെ കുറ്റപ്പെടുത്തല്‍.

നരേന്ദ്ര മോദിയും

നരേന്ദ്ര മോദിയും

ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന അര്‍ബന്‍ മാവോവാദികളെ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുകയാണെന്ന് ജഗ്ദല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല

കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല

മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. നഗരങ്ങളിലെ ശീതീകരിച്ച വീടുകളില്‍ കഴിയുന്ന അര്‍ബന്‍ മാവോവാദികള്‍ നക്‌സല്‍ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതായും മോദി ആരോപിച്ചിരുന്നു.

ശക്തമായ മറുപടി

ശക്തമായ മറുപടി

ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ ബിജെപി ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഓട്ടേറെ പേരുള്ള പാര്‍ട്ടിയാണിതെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

വിശദാംശങ്ങള്‍ പുറത്തുവിടണ

വിശദാംശങ്ങള്‍ പുറത്തുവിടണ

ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി റാഫേല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സൗഹൃദം മാത്രം

സൗഹൃദം മാത്രം

പ്രധാമന്ത്രിയുമായുള്ള സൗഹൃദം മാത്രമായിരുന്നു അനില്‍ അംബാനിക്ക് റഫാല്‍ ഇടപാടില്‍ പങ്കാളിയാകാനുണ്ടായിരുന്നു ഏക യോഗ്യത. സര്‍ക്കാര്‍ സ്ഥാപനമായ എച്ച്എല്ലിന് പകരം ഒരിക്കലും വിമാനം നിര്‍മിക്കാത്ത അംബാനിയുടെ കമ്പനിയെ ഇടപാടില്‍ പങ്കാളികളാക്കി.

30000 കോടിയുടെ കരാര്‍

30000 കോടിയുടെ കരാര്‍

രാജ്യത്തെ ബാങ്കുകളില്‍ 45000 കോടി രൂയുടെ കടബാധ്യതയുള്ള അംബാനിക്ക് എന്തിനാണ് 30000 കോടിയുടെ കരാര്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

മുന്‍ യുപിഎ സര്‍ക്കാര്‍

മുന്‍ യുപിഎ സര്‍ക്കാര്‍

ഒമ്പതു വര്‍ഷത്തെ അതിസൂക്ഷമമായ വിശകലനത്തിനു ശേഷമാണ് ലോകത്തിലെ ഏറ്റവം മികച്ച യുദ്ധവിമാനമാണ് റഫാല്‍ മുന്‍ യുപിഎ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഒരു വിമാനത്തിന് 526 കോടിയുടെ കരാറാണ് ഉറപ്പിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ വിമാനത്തിന്റെ വില ദേശീയ രഹസ്യമാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

<strong>കോണ്‍ഗ്രസിന് വോട്ട് പിടിക്കുന്ന 'മോദി'; പ്രധാനമന്ത്രിയുടെ അപരനൊപ്പം പ്രചാരണം നയിച്ച് രാഹുല്‍ ഗാന്ധി</strong>കോണ്‍ഗ്രസിന് വോട്ട് പിടിക്കുന്ന 'മോദി'; പ്രധാനമന്ത്രിയുടെ അപരനൊപ്പം പ്രചാരണം നയിച്ച് രാഹുല്‍ ഗാന്ധി

English summary
Rahul Gandhi hits back at PM: Maoists killed our leaders, don’t need lessons on nationalism from you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X