കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹൂല്‍ റെഡി... ഇനി സമരം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആഴ്ചകള്‍ നീണ്ട അജ്ഞാതവാസത്തിന് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തിക്കഴിഞ്ഞു. ഇത്രനാളും രാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്ത് രാഹുല്‍ മാറി നിന്നത് പുതിയ സമരങ്ങള്‍ക്ക് ഊര്‍ജ്ജം സംഭരിക്കാനായിരുന്നോ...?

തിരിച്ചെത്തിയ രാഹുല്‍ കര്‍ഷകരുമായി നേരിട്ടാണ് സംവദിച്ചത്. എന്തായാലും തിരിച്ചുവരവ് രാഹുല്‍ ഗംഭീരമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rahul Back

ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ഒരു കാരണവശാലും പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കര്‍ഷകരുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുനൂറില്‍പരം കര്‍ഷകരാണ് ദില്ലിയില്‍ പ്രതിഷേധവുമായി എത്തിയിരുന്നത്. നശിച്ച വിളകളും ആയിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. കൃഷ് നാശങ്ങള്‍ക്ക് പരിഹാരം രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സംഭവം കര്‍ഷകരുമായി സംവദിക്കുകയൊക്കെ ചെയ്‌തെങ്കിലും ഇത്രനാളും താന്‍ എവിടെയായിരുന്നുവെന്ന് രാഹുല്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. അത് സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഏപ്രില്‍ 19 നാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷക മാര്‍ച്ച നടത്തുന്നത്. രാഹുല്‍ ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

English summary
Rahul Gandhi interacts with farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X