കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി മുറിക്ക് 5 ശതമാനം ജിഎസ്ടി, വജ്രത്തിന് 1.5 ശതമാനം, എല്ലം മനസിലാകുന്നുണ്ട്; മോദിയോട് രാഹുല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ജി എസ് ടി നിരക്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. കുറഞ്ഞ നികുതി നിരക്ക് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിത ചെലവ് കുറക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വജ്രങ്ങളുടെ ജി എസ് ടി നിരക്ക് 1.5 ശതമാനമാക്കിയതും ആരോഗ്യ ഇന്‍ഷുറന്‍സിന് 18 ശതമാനവും ആശുപത്രി മുറികള്‍ക്ക് അഞ്ച് ശതമാനവും നിരക്ക് ഏര്‍പ്പെടുത്തുന്നതിലെ വൈരുധ്യവും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജി എസ് ടിയെ ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് എന്നതാണ് ഇത് കാണിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

RG

ഒറ്റയും കുറഞ്ഞതുമായ ജി എസ് ടി നിരക്ക് പിന്തുടരുന്നത് ചെലവ് കുറയ്ക്കും. നിലവിലെ ജി എസ് ടി നിയമം റദ്ദാക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചുവെന്നും പരിഹരിക്കാന്‍ കഴിയാത്ത നിരവധി ജന്മ വൈകല്യങ്ങള്‍ ഉള്ളതിനാല്‍ പുതിയ നിയമം കൊണ്ടുവരണമെന്നും പറഞ്ഞു.

 ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ജൂണ്‍ 28 ന് ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി പരിഷ്‌കരണം സംബന്ധിച്ച് തീരുമാനം എടുത്തത്. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), മത്സ്യം, തൈര്, പനീര്‍, തേന്‍, ഉണക്കിയ പയര്‍വര്‍ഗ്ഗ പച്ചക്കറികള്‍, ഉണക്കിയ മഖാന, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, ഗോതമ്പ് അല്ലെങ്കില്‍ മെസ്ലിന്‍ മാവ്, ശര്‍ക്കര, പഫ് ചെയ്ത അരി (മൂരി), എല്ലാ സാധനങ്ങളും ജൈവ വളവും ചകിരിച്ചോറ് കമ്പോസ്റ്റിന് എല്ലാം 5% ജി എസ് ടി ഏര്‍പ്പെടുത്തിയിരുന്നു.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

ചണ്ഡീഗഡിലാണ് ജി എസ് ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ഇനി ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നേരത്തെ ആയിരം രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കാസിനോ, ഓണ്‍ലൈന്‍ ഗെയിം, കുതിരയോട്ടം തുടങ്ങിയവയ്ക്ക് 28 ശതമാനം ജി എസ് ടി ചുമത്താനുള്ള ശുപാര്‍ശയും കൗണ്‍സിലിന് മുന്‍പിലെത്തിയിരുന്നു.

English summary
Rahul Gandhi lashed out at the central government over the GST rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X