കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്ര അവസാനിക്കുന്നു; 24 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്... പുത്തനുണര്‍വില്‍ രാഹുല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നു. ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് സമാപന സമ്മേളനം. 24 പാര്‍ട്ടികളെ കോണ്‍ഗ്രസ് യോഗത്തിലേക്ക് ക്ഷണിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്രയാണ് ഒട്ടനവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് കശ്മീരില്‍ അവസാനിക്കാന്‍ പോകുന്നത്.

രാജ്യത്തെ ജനങ്ങളെ തൊട്ടറിയാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും യാത്ര ഉപകാരപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും വാര്‍ത്തയാകുകയും ചെയ്തു. അദ്ദേഹത്തിന്റെ വസ്ത്രം, ആരോഗ്യം, താടി, സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പമുള്ള ഫോട്ടോകള്‍ എന്നിവയെല്ലാം വലിയ ചര്‍ച്ചയായി.

b

അതേസമയം, സമാപന സമ്മേളനത്തില്‍ ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സിപിഎം ഇതുവരെ യാത്രയുടെ ഭാഗമായിട്ടില്ല. കോണ്‍ഗ്രസ് പരിപാടിയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്ന് ചില പാര്‍ട്ടികള്‍ യാത്രയ്ക്ക് എത്തി. കോണ്‍ഗ്രസുമായി സഖ്യമില്ലാത്ത കമല്‍ഹാസന്‍ യാത്രയുടെ ഭാഗമായത് ഡല്‍ഹിയിലാണ്. ഓരോ സംസ്ഥാനത്തെത്തുമ്പോഴും പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും ഭാഗമയിരുന്നു. മുന്‍ സേനാ മേധാവി, ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ എന്നിവരെല്ലാം യാത്രയുടെ ഭാഗമായത് ഏറെ ചര്‍ച്ചയായിരുന്നു.

പാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനംപാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനം

24 പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണക്കത്തയച്ചു. വിദ്വേഷത്തിനും വെറുപ്പ് പ്രചാരണത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായിരുന്നു യാത്ര എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാഹോദര്യവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു യാത്ര എന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയുടെ കത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം കൂടിയാണ് ജനുവരി 30. അക്രമത്തിനെതിരായി സന്ധിയില്ലാ സമരം ചെയ്ത മഹാത്മാ ഗാന്ധിയുടെ ഓര്‍മയിലായിരിക്കും സമാപന സമ്മേളനം.

ചന്ദ്രബാബു നായിഡുവിനെ കണ്ട് രജനികാന്ത്; പവന്‍ കല്യാണ്‍ വന്ന പിന്നാലെ... അഭ്യൂഹം നിറയുന്നുചന്ദ്രബാബു നായിഡുവിനെ കണ്ട് രജനികാന്ത്; പവന്‍ കല്യാണ്‍ വന്ന പിന്നാലെ... അഭ്യൂഹം നിറയുന്നു

3750 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര അവസാനിക്കാന്‍ പോകുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരും യാത്രയുമായി സഹകരിച്ചിരുന്നില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്റെ ഭാഗമാണ് യാത്ര എന്ന വിലയിരുത്തലിലാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും. ഉത്തര്‍ പ്രദേശിലെത്തിയ വേളയില്‍ അഖിലേഷിനും മായാവതിയും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. എഎപി കണ്‍വീനര്‍ കെജ്രിവാളും എത്തിയില്ല. അതേസമയം, സമാപന സമ്മേളനത്തില്‍ കശ്മീരിലെ മിക്ക നേതാക്കളും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

English summary
Rahul Gandhi Led Bharat Jodo Yatra Going to End; Congress Invites 21 Parties in Srinagar Function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X