Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലും പ്രിയങ്കയും വെറും കുട്ടികള്‍, ഒരുപാട് വളരാനുണ്ട്, കടുത്ത വാക്കുകളുമായി അമരീന്ദര്‍

ദില്ലി: രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കുമെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. രാഹുലും പ്രിയങ്കും വെറും കുട്ടികളാണ് ക്യാപ്റ്റന്‍ പറഞ്ഞു. നേരത്തെ രാഹുലിന്റെ ഇടപെടലിലൂടെയായിരുന്നു അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ഇതേ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിടുകയും പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുലുമായും പ്രിയങ്കയുമായും രാഷ്ട്രീയ പോരിന് തനിക്ക് താല്‍പര്യമില്ല. അവര്‍ വെറും കുട്ടികളാണ്. രാഹുല്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരുപാട് വളരാനുണ്ടെന്നും അമരീന്ദര്‍ വ്യക്തമാക്കി.

1

നേരത്തെ അമരീന്ദറിനെ പുറത്താക്കിയത് ബിജെപിയുമായുള്ള ബന്ധം കാരണമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് അമരീന്ദര്‍ നല്‍കിയത്. അവര്‍ വെറും കുട്ടികളാണ്. അവര്‍ പറയുന്നതിനൊന്നും പ്രതികരിക്കാന്‍ എന്നെ കിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. എനിക്ക് പേരക്കുട്ടികളുണ്ട്. അതുപോലെ തന്നെയാണ് ഗാന്ധി സഹോദരങ്ങളും. അവര്‍ എനിക്ക് കുട്ടികളാണ്. അവരുടെ പിതാവ് എന്റെ സുഹൃത്തായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അവര്‍ എനിക്ക് ആരാണ്. രാഹുലിന് അന്‍പതില്‍ അധികം വയസ്സുണ്ടെന്ന് കരുതി അദ്ദേഹമോ പ്രിയങ്കയോ ഐന്‍സ്റ്റീനാവില്ല. അതുമല്ലെങ്കില്‍ ഒരുപാട് വളര്‍ന്നവരാണ് അവര്‍ എന്നര്‍ത്ഥമില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

അവര്‍ മറ്റുള്ളവരെ പോലെ സാധാരണ രാഷ്ട്രീയക്കാരാണ്. കാലത്തിനനുസരിച്ച് അവര്‍ വളരേണ്ടതുണ്ട്. അവര്‍ പരിചയസമ്പത്ത് നേടിയെടുക്കേണ്ടതുണ്ട്. ഇതാണ് എനിക്ക് രാഹുല്‍ ഗാന്ധിയെ കുറിച്ച് പറയാനുള്ളത്. രാഹുല്‍ നേതാവെന്ന നിലയില്‍ ഒരുപാട് വളരാനുണ്ട്. അതിന് സമയവും ആവശ്യമാണ്. ഇതുവരെ അങ്ങനെയൊരു വളര്‍ച്ച അദ്ദേഹത്തിനുണ്ടായിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. എനിക്ക് രാഹുലിനെയും പ്രിയങ്കയെയും ഒന്നും പറയാനാവില്ല. കാരണം അവരുടെ പിതാവ് രാജീവ് ഗാന്ധി എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്കെതിരെ ഒന്നും ഞാന്‍ പറയില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങളാണ് നടപ്പാക്കിയതെന്ന ആരോപണങ്ങളും അമരീന്ദര്‍ തള്ളി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഒട്ടും സത്യമില്ലാത്ത കാര്യമാണ്. പഞ്ചാബിന് വേണ്ടി ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. രാഹുലും പ്രിയങ്കയും കുട്ടികളാണ്. അവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെയെന്നും അമരീന്ദര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ട്. യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം അറിയാം.

പഞ്ചാബില്‍ അവര്‍ ഇരുപത് സീറ്റ് നേടിയാല്‍, അത് നേട്ടമായി കാണാം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനല്ല താന്‍ പാര്‍ട്ടിയുണ്ടാക്കിയത്. പഞ്ചാബില്‍ ജയിക്കാനാണെന്നും അമരീന്ദര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് വിജയിക്കും. ആര് തോല്‍ക്കുന്നു എന്നത് തന്റെ കാര്യമല്ല. തന്നെ പുറത്താക്കിയത് പോലെ വേറൊരു സീനിയര്‍ നേതാക്കളെയും പുറത്താക്കരുതെന്നും അമരീന്ദര്‍ പറഞ്ഞു. അത് ശരിയല്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+