Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കാവല്‍ക്കാരനോ അതോ പങ്കാളിയോ? അമിത് ഷായുടെ മകനെതിരെയുള്ള അഴിമതി ആരോപണത്തില്‍ രാഹുല്‍ ഗാന്ധി

ദില്ലി: അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന ആരോപണം ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. അമിത് ഷായുടെ രാജ് പ്രധാനമന്ത്രി ആവശ്യപ്പെടണം എന്ന് വരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇപ്പോഴിതാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആഞ്ഞടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ. അമിത് ഷായുടെ മകന്‍ ഇത്തരം ഒരു തട്ടിപ്പ് കാണിക്കുമ്പോള്‍ താങ്കള്‍ ഒരു കാവല്‍ക്കാരനെ പോലെ നില്‍ക്കുകയായിരുന്നോ, അതോ അതില്‍ പങ്കാളി ആയിരുന്നോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.

Rahul Gandhi

എന്തെങ്കിലും പ്രതികരിക്കൂ എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആയിരുന്നു അമിത് ഷായുടെ മകന്റെ പേരില്‍ അതിഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതേ മാധ്യമത്തിലെ ഇതേ ലേഖിക തന്നെ ആയിരുന്നു റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും പുറത്ത് കൊണ്ടുവന്നത്.

നോട്ട് നിരോധനത്തിന്റെ ഗുണം ശരിക്കും കിട്ടിയത് റിസര്‍വ്വ് ബാങ്കിനോ പാവപ്പെട്ട കര്‍ഷകര്‍ക്കോ അല്ല, അത് അമിത് ഷായക്ക് ആയിരുന്നു എന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ സ്ഥാപിച്ച ടെമ്പിള്‍ എന്റര്‍പ്രസൈസ് എന്ന സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അമിത് ഷായുടെ മകന്‍ കമ്പനിയുടെ ലാഭം 16,000 മടങ്ങായി ഉയര്‍ന്നു എന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+