കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രഖ്യാപനം; 'രാഹുൽ പ്രധാനമന്ത്രിയാകണം', കൈകൾ ശക്തിപ്പെടുത്താം

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രഖ്യാപനം | Oneindia Malayalam

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി,നടന്‍ രജ്നികാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച വേദിയിലായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.

<strong>പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!</strong>പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!

മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ലാണ് പ്രമുഖ നേതാക്കള്‍ അണിനിരന്നത്. ഇതിനിടയിലായിരുന്നു സ്റ്റാലിന്റെ പ്രസ്താവനയും.

MK Stalin

സോണിയ ഗാന്ധിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായിരുന്നു പരിപാടിയിൽ കാണാൻ സാധിച്ചത്. ഗജ ചുഴലിക്കാറ്റിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയില്ല. അമേരിക്കയും ഫ്രാൻസും കറങ്ങി നടക്കുന്ന മോദിക്ക് സാധാരണ ആളുകളെ കാണാൻ സമയമില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.

നരേന്ദ്രമോദി സർക്കാർ രാജ്യത്തെ പിന്നോട്ടടിക്കുയാണ്. മോദിക്കെതിരെ ഏവരും ഒറ്റകെട്ടായി നിൽക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യകതയായി. അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ 15 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കിയാല്‍ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കരുണാനിധി മുന്നോട്ട് വച്ച ആശയങ്ങളെ മുറുകെ പിടിച്ച് രാജ്യത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പറഞ്ഞു.

English summary
‘I propose Rahul Gandhi’s name for the prime ministerial candidate,’ says DMK chief MK Stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X