കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!

Google Oneindia Malayalam News

Recommended Video

cmsvideo
തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കം ഇങ്ങനെ | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി പുതിയ തന്ത്രങ്ങള്‍ ഒരുക്കുന്നു. കെസിആറും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള പോരാട്ടത്തിന് കരുത്ത് പകരാനാണ് രാഹുലിന്റെ വരവ്. നവംബര്‍ 28നാണ് അദ്ദേഹത്തിന്റെ റാലി നടക്കുന്നത്. എന്നാല്‍ ഇത്തവണ താരപകിട്ടുമായിട്ടാണ് കോണ്‍ഗ്രസിന്റെ റാലി. തെലങ്കാനയിലും ആന്ധ്രപ്രദേശിലും സിനിമാ താരങ്ങള്‍ക്കുള്ള സ്വാധീനം എത്രത്തോളമാണെന്ന് രാഹുലിന് അറിയാം. ഇത് മനസ്സിലാക്കിയാണ് ഈ നീക്കം.

കെസിആറിനെ കടുത്ത രീതിയില്‍ ആക്രമിക്കാനാണ് രാഹുല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മുമ്പ് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമാണ് ചന്ദ്രശേഖര്‍ റാവുവിനുള്ളത്. ഇത് മറക്കരുതെന്ന് നേതാക്കള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ കാര്‍ഷിക വായ്പ അടക്കമുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം രാഹുലിനെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം ഒരുക്കിയതെങ്കിലും രാഹുല്‍ തന്നെ പുതിയൊരു രീതിയാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നത്.

പ്രചാരണം പൊളിച്ചെഴുതുന്നു

പ്രചാരണം പൊളിച്ചെഴുതുന്നു

രാഹുല്‍ കോണ്‍ഗ്രസിന്റെയും തന്റെയും പ്രചാരണ രീതികള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ തന്റെ പ്രസ്താവനകളും പ്രകടന പത്രിക ഒന്നാക്കി അത് വെച്ച് ജനങ്ങളെ കാണാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് പ്രമുഖ നടി നഗ്മയെ കൊണ്ടുവന്നാണ് പ്രചാരണം അടിമുടി മാറ്റിയെഴുതിയത്. ഇതിന് പിന്നാലെ ഛത്തീസ്ഗഡില്‍ പ്രകടന പത്രിക പ്രകാരമുള്ള പ്രാചരണമായിരുന്നു രാഹുല്‍ നടത്തിയത്. സാധാരണ ഉണ്ടാവുന്ന പ്രചാരണങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇത്.

തെലങ്കാനയില്‍ താരപ്രചാരണം

തെലങ്കാനയില്‍ താരപ്രചാരണം

തെലങ്കാനയില്‍ രാഹുല്‍ താരപ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. മുന്‍കാല നായികമാരും ഇപ്പോഴും തെലുങ്കില്‍ സ്വാധീന ശേഷിയുള്ളതുമായ രണ്ട് താരങ്ങള്‍ ആദ്യ ഘട്ട റാലിയിലെത്തും. നടി ഖുശ്ബുവും വിജയശാന്തിയുമാണ് രാഹുലിനൊപ്പമുണ്ടാവുക. ഇവര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് രാഹുലിന്റെ നിരീക്ഷണം. ഇവര്‍ നേരത്തെ സോണിയാ ഗാന്ധിയുടെ റാലിയിലും പങ്കെടുത്തിരുന്നു. ആ സമത്ത് വന്‍ വരവേല്‍പ്പാണ് റാലിക്ക് ലഭിച്ചത്. ഇത് കൂടി കണക്കിലെടുത്താണ് രാഹുല്‍ ഇവരെ ഒപ്പം കൂട്ടുന്നത്.

കര്‍ഷക പ്രശ്‌നങ്ങള്‍

കര്‍ഷക പ്രശ്‌നങ്ങള്‍

രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തെലങ്കാനയെന്നാണ് കോണ്‍ഗ്രസിന്റെ സര്‍വേകളില്‍ നിന്ന് വ്യക്തമാകുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രണ്ട് ലക്ഷം വരെയുള്ള വായ്പ എഴുതി തള്ളുന്നതും, താങ്ങുവില വര്‍ധിപ്പിക്കുന്ന കാര്യവും രാഹുല്‍ ഉന്നയിച്ചിരുന്നു. ഇത് ഏറ്റെടുത്ത കര്‍ഷകര്‍ വായ്പ അടയ്ക്കുന്നതും അരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിര്‍ത്തിവെച്ചിരുന്നു. സമാന അവസ്ഥ തെലങ്കാനയിലും ഉണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കര്‍ഷക വായ്പ എഴുതി തള്ളുമെന്ന രാഹുലിന്റെ പ്രഖ്യാപനം കര്‍ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കര്‍ഷക ആത്മഹത്യകള്‍

കര്‍ഷക ആത്മഹത്യകള്‍

കെസിആര്‍ നിയമസഭ പിരിച്ചുവിട്ട ശേഷം നടത്തിയ റാലി വന്‍ പരാജയമായിരുന്നു. ഇവിടെ നിന്നാണ് കോണ്‍ഗ്രസ് കുതിച്ചുയര്‍ന്നത്. ഇതിന് കാരണക്കാരന്‍ രാഹുലായിരുന്നു. തെലങ്കാനയില്‍ കര്‍ഷക ആത്മഹത്യ വലിയ തോതിലായിരുന്നു. പലര്‍ക്കും നഷ്ടപരിഹാരം ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇവിടെയാണ് രാഹുല്‍ താരമായത്. ദുരിതമനുഭവിക്കുന്ന കര്‍ഷക കുടുംബങ്ങളെ നേരിട്ട് കണ്ടാണ് അദ്ദേഹം സഹായം ഉറപ്പിച്ചത്. ഈ നീക്കം മുന്‍കൂട്ടി കാണുന്നതില്‍ കെസിആര്‍ പരാജയപ്പെടുകയും ചെയ്തു.

സിനിമാ താരങ്ങള്‍ എത്തുന്നു

സിനിമാ താരങ്ങള്‍ എത്തുന്നു

പ്രമുഖ സിനിമാ താരങ്ങള്‍ അടക്കം രാഹുലിന്റെ റാലിക്കെത്തുന്നത് 40 പേരാണ്. ഇവരോട് മറ്റ് പ്രചാരണങ്ങളും നടത്താന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലയിലും കെസിആറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം. ഖുഷ്ബുവിനും വിജയശാന്തിക്കും പുറമേ നഗ്മ, മന്‍മോഹന്‍ സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മീരകുമാര്‍, ജോതിരാദിത്യ സിന്ധ്യ, ഗുലാം നബി ആസാദി, ആര്‍സി കുന്തിയ, എന്നിവര്‍ അടക്കമുള്ള നേതാക്കളെയാണ് രാഹുല്‍ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കണ്ട് പഴകിയ മുഖങ്ങളേക്കാള്‍ ഇവര്‍ക്കാണ് നേട്ടമുണ്ടാക്കാനാവുകയെന്നാണ് വിലയിരുത്തല്‍.

അസ്ഹര്‍ എത്തുന്നു....

അസ്ഹര്‍ എത്തുന്നു....

മുഹമ്മദ് അസ്ഹറുദ്ദീനും പാര്‍ട്ടി വേദിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ രാഹുലിന്റെ വരവോടെ ഇതും അവസാനിച്ചിരിക്കുകയാണ്. അനുനയ ചര്‍ച്ചകളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിന്റെ താരപ്രചാരകരിലൊരാളാവും അസ്ഹര്‍. സോണിയാ ഗാന്ധിയുടെ റാലിയില്‍ അസ്ഹര്‍ എത്തിയത് രാഹുലിന്റെ മിടുക്കിലൂടെയാണ്. അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസ്ഹറിന് ഹൈദരാബാദില്‍ സീറ്റ് നല്‍കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം.

മഹാകൂട്ടം എത്തും

മഹാകൂട്ടം എത്തും

രാഹുലിന്റെ റാലിയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാഹുലിനൊപ്പം വേദി പങ്കിടും. അതേസമയം കര്‍ണാടക കോണ്‍ഗ്രസിലെ പ്രബല നേതാവ് ഡികെ ശിവകുമാറിന്റെ ഇടപെടലാണ് ഇവരെ ഒരു വേദിയില്‍ എത്തിക്കുന്നത്. ടിജഎസ്, സിപിഐ എന്നീ പാര്‍ട്ടികളും റാലിയിലുണ്ടാവും. ടിജെഎസ് അധ്യക്ഷന്‍ എം കോദണ്ഡറാമും സിപിഐ സംസ്ഥാന സെക്രട്ടറി ചഡ വെങ്കട്ട് റെഡ്ഡിയും ഇവര്‍ക്കൊപ്പമുണ്ടാകും. ഉത്തംകുമാര്‍ റെഡ്ഡിക്കാണ് രാഹുലിന്റെ റാലിയുടെ ചുമതല.

കെസിആര്‍ ലക്ഷ്യം

കെസിആര്‍ ലക്ഷ്യം

കെസിആറിനെ വ്യക്തിപരമായി തന്നെ ആക്രമിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. അത് വേണ്ടെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ രാഹുലിനെയും സോണിയയെയും നായിഡുവിനെയും പരസ്യമായി അപമാനിക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം നടത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ തന്ത്രം മാറ്റിയിരിക്കുന്നത്. കെസിആറിന്റെ മണ്ഡലമായ ഗജവേലില്‍ പ്രമുഖര്‍ എല്ലാം പ്രചാരണത്തിന് എത്തും. അദ്ദേഹവും കുടുംബാംഗങ്ങളും ചേര്‍ന്ന് നടത്തുന്ന അഴിമതികള്‍ ആയിരിക്കണം പ്രചാരണത്തില്‍ പ്രധാനമായും വേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം.

പി ശശി മുതല്‍ പികെ ശശി വരെ......സിപിഎമ്മില്‍ പീഡന പരാതിയില്‍ പുറത്തായവര്‍ ഇവര്‍!!പി ശശി മുതല്‍ പികെ ശശി വരെ......സിപിഎമ്മില്‍ പീഡന പരാതിയില്‍ പുറത്തായവര്‍ ഇവര്‍!!

വലതുപക്ഷ സംഘടനകള്‍ തടസമുണ്ടാക്കുന്നു, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്വലതുപക്ഷ സംഘടനകള്‍ തടസമുണ്ടാക്കുന്നു, ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

English summary
rahul gandhi rally in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X