പ്രശാന്ത് വരുമെന്ന് ഉറപ്പിച്ച് രാഹുല്‍, ശശി തരൂരടക്കം പരസ്യമായി എതിര്‍ക്കും, പട്ടേലിന്റെ റോളില്ല!!
ദില്ലി: കോണ്‍ഗ്രസില്‍ പ്രശാന്ത് കിഷോറിന്റെ വരവിനെ ചൊല്ലി പുതിയ തര്‍ക്കം. പ്രധാന കാരണം സീനിയര്‍ നേതാക്കളെല്ലാം കിഷോറിന്റെ വരവോടെ പടിയിറങ്ങേണ്ടി വരുമെന്നതാണ്. ജി23 നേതാക്കള്‍ കഴിഞ്ഞ ദിവസം വീണ്ടും കപില്‍ സിബലിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ചര്‍ച്ചയായത് എല്ലാം കിഷോറിന്റെ വരവിനെ എതിര്‍ക്കുന്ന കാര്യങ്ങളായിരുന്നു.
രാഹുല്‍ ഗാന്ധി എല്ലാവരോടും അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കിഷോര്‍ കാരണമാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം രാഹുല്‍ തന്നെ അവഗണിച്ചേക്കുമെന്നാണ് സൂചന. പ്രശ്നങ്ങള്‍ പരസ്യമായ തലത്തിലേക്കാണ് നീങ്ങുന്നത്.

കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ അഴിച്ചുപണിയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. അതിനാണ് പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത്. കിഷോര്‍ ആവശ്യപ്പെട്ട റോള്‍ ഗാന്ധി കുടുംബത്തിന് നേരിട്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ്. ബാക്കിയുള്ളര്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവരുത് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. എങ്കില്‍ മാത്രമേ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂ എന്ന് കിഷോര്‍ കരുതുന്നു. ബംഗാളില്‍ മമതയ്ക്കൊപ്പം ഇതേ റോളിലായിരുന്നു കിഷോര്‍. അത് വലിയ ഗുണം ചെയ്തിരുന്നു. പികെയുടെ പ്ലാനില്‍ പല സീനിയര്‍ നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ ഇടമുണ്ടാവില്ലെന്ന് ഉറപ്പാണ്. അതാണ് ജി23 നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

കിഷോറിന്റെ വരവ് വെറും കെട്ടുംകഥയല്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി അടക്കമുള്ളവര്‍ക്ക് വ്യക്തമായിരിക്കുകയാണ്. ജന്മാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട് ജി23 നേതാക്കള്‍ ഇന്നലെ കപില്‍ സിബലിന്റെ വീട്ടില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കിഷോറിന്റെ വരവ് ഇവരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇതിലൊരു നല്ലൊരു വിഭാഗം പേരും കിഷോറിന്റെ നേരിട്ടുള്ള വരവിനെ എതിര്‍ക്കുന്നുണ്ട്. കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ഇവര്‍. സോണിയക്ക് കത്തയച്ച് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് ഇവര്‍ ഒത്തുച്ചേര്‍ന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ കിഷോറിനെ തുറന്ന് എതിര്‍ക്കുക. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി, മുകുള്‍ വാസ്നിക്, വിവേക് തന്‍ക, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

സീനിയര്‍ നേതാക്കളില്‍ ഒരു വിഭാഗം കിഷോറിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവരാണ് രാഹുലിന് ചുറ്റും നിന്ന് പ്രശാന്തിനെ കോണ്‍ഗ്രസിലെത്തിക്കുന്നത്. ഇവരും ജി23 യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദേശം കൂടി അറിയണമെന്ന് എകെ ആന്റണിയും അംബികാ സോണിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രശാന്തിനെ നേരിട്ട് ജനറല്‍ സെക്രട്ടറിയാക്കുന്ന നിര്‍ദേശത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായമേറിയ ഒരു പാര്‍ട്ടിയിലേക്ക് ആദ്യമായി വരുന്ന ഒരാളെ എങ്ങനെ ഈ സ്ഥാനത്തേക്ക് നിയമിക്കുമെന്നാണ് ജി23 ചോദിക്കുന്നത്. അതും പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ലാത്ത ഐഡികളാണ് കിഷോറിന്റെ കൈവശമുള്ളതെന്നും ഇവര്‍ പറയുന്നു.

കിഷോര്‍ വന്നാല്‍ ഒന്നും മാറില്ലെന്ന് ഇവര്‍ വാദിക്കുന്നു. 2017ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായത് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ് പ്രതിസന്ധികള്‍ വഷളായതും കേരളം, അസം, ബംഗാള്‍ തോല്‍വികളും ജി23 ചര്‍ച്ച ചെയ്തു. തോല്‍വി ഇതുവരെ വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. എകെ ആന്റണി 2014ലെ തോല്‍വിയെ കുറിച്ച് നല്കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പോലെ ഇത് പുറംലോകം കാണില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധിയും നേതാക്കളും കിഷോറിന്റെ കാര്യത്തില്‍ രണ്ട് തട്ടിലാണ്.

പ്രശാന്തിന് അഹമ്മദ് പട്ടേലിന് സമാനമായ റോള്‍ നല്‍കണമെന്നാണ് രാഹുല്‍ കരുതുന്നത്. അഹമ്മദ് പട്ടേല്‍ എല്ലാ നേതാക്കള്‍ക്കിടയിലുള്ള പാലമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു. ഏത് പ്രശ്നത്തിനും പട്ടേല്‍ പരിഹാരം കാണുമായിരുന്നു. അതിലേറെ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്ത് തയ്യാറാണ്. പൊളിറ്റിക്കല്‍ മാനേജര്‍ റോളിലേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. കെസി വേണുഗോപാല്‍ ഒരാഴ്ച്ച മുമ്പേ രാഹുലിന്റെ തീരുമാനം അറിഞ്ഞ് ഒരു യോഗം ചേര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, ജയറാം രമേശ്, ദിഗ് വിജയ് സിംഗ്, താരിഖ് അന്‍വര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.

നിലവിലുള്ള പാര്‍ട്ടി സംവിധാനത്തില്‍ പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത സീനിയര്‍ നേതാക്കള്‍ കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു വിഭാഗം നേതാക്കള്‍ പറഞ്ഞത് പ്രത്യേക ക്യാമ്പയിന് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് വിഭാഗമോ ഉണ്ടാക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ്. തിരഞ്ഞെടുപ്പ് മാനേജ്മെന്റിനെ നയിക്കാനായി ഒരു പ്രവര്ത്തകന് ഉള്ളത് നല്ലതാണെന്നാണ് നല്ലൊരു വിഭാഗം നേതാക്കളും പറയുന്നത്. രാഹുല്‍ പ്രതീക്ഷിച്ചതും ഈ തീരുമാനത്തെയാണ്. യുപി തിരഞ്ഞെടുപ്പിന് ശേഷമോ അതല്ലെങ്കില്‍ ഡിസംബറിലോ പ്രശാന്ത് കോണ്‍ഗ്രസിന്റെ ഭാഗമായേക്കാന് സാധ്യതയുണ്ട്. പ്രിയങ്കയാണ് ഇതിന് മുന്‍കൈയ്യെടുക്കുന്നത്.

അതേസമയം പഞ്ചാബിലെ പ്രശ്നങ്ങള്‍ രാഹുല്‍ വഷളാക്കിയെന്നാണ് ജി23യുടെ വാദം. അമരീന്ദര്‍ സിംഗിനെ പോലൊരു മുഖ്യമന്ത്രിയെ നിത്യേനയെന്ന പോലെ അപമാനിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. അത്രയും മികച്ച പ്രവര്‍ത്തനങ്ങള്‍ അമരീന്ദര്‍ ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. അഞ്ച് വര്‍ഷവും കസേര സംരക്ഷിക്കുക എന്നതിലാവും ബാഗലിന്റെ ശ്രദ്ധ. ബാക്കി കാര്യങ്ങളൊന്നും അദ്ദേഹത്തിന് ചെയ്യാനാവില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബാഗലിനെ മാറ്റിയാല്‍ ഒബിസികളുടെ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിടും. യുപിയിലും പഞ്ചാബിലും അത് പ്രതിഫലിക്കുകയും ചെയ്യും.കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ഛത്തീസ്ഗഡിലെ പാര്‍ട്ടി തന്നെ ബാഗലിന് കീഴിലാണ്.
Recommended Video

പ്രശാന്തിന്റെ വരവ് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് കപില്‍ സിബല്‍. പുറമേ നിന്ന് വരുന്ന കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത നേതാവാണ് പ്രശാന്തെന്നും സിബല്‍ കുറ്റപ്പെടുത്തുന്നു. ജി23യെ ശരിയായി കേള്‍ക്കാന്‍ തയ്യാറായാല്‍ പുറത്ത് നിന്ന് കോണ്‍ഗ്രസിന് ആരെയും ചേര്‍ക്കേണ്ട അവസ്ഥയുണ്ടാവില്ല. കോണ്‍ഗ്രസിന്റെ പ്രശ്നം ഉന്നത തല നേതൃത്വവും അവരുടെ ഉപദേശകരുമാണെന്ന് സിബല്‍ പറഞ്ഞു. ഇത് കെസി വേണുഗോപാലിനെ ലക്ഷ്യമിട്ടുള്ളതാണ്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അവരിലൊരാളായി മാറുകയാണ് ചെയ്യുകയെന്നും സിബല്‍ പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ നേരിടുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. മമതയെ പോലുള്ളവര്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തിയെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications