Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയാണെങ്കിൽ എന്തും സാധ്യമാകും'; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ ജിഡിപി വളർച്ച സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക്​ കൂപ്പുകുത്തുമെന്ന​ ഇൻഫോസിസ്​ സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജിഡിപി വളർച്ച സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലെത്തുമെന്നായിരുന്നു നാരായണ മൂർത്തി പറഞ്ഞത്. ഇതിന് മോദി ഹേ തോ മുംമ്കിൻ ഹേ ( മോദിയാണെങ്കിൽ എല്ലാം സാധ്യമാകും) എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. നാരായണ മൂർത്തിയുടെ പ്രതികരണത്തിന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

 19-1434686811-rahul-n

Recommended Video

cmsvideo
    Shashi tharoor mocks modi on trump's interview | Oneindia Malayalam

    2019 ൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച പ്രധാന മുദ്രാവാക്യമായിരുന്നു മോദി ഹേ തോ മുംമ്കിൻ ഹേ. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രിയെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അഭിനന്ദിച്ചത് ഇതേ വാക്കുകൾ ആവർത്തിച്ചായിരുന്നു.

    ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഞ്ചിനീയറിങ്​​ ആൻഡ്​ ടെക്​നോളജിയുടെ ചർച്ചയിൽ പങ്കെടുക്കവേയാണ് നാരായണമൂർത്തി ആശങ്ക പങ്കുവെച്ചത്. ഇന്ത്യയുടെ ജിഡിപി കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, 1947 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപിയിൽ പോലും എത്തിച്ചേരാമെന്ന ആശങ്കയുണ്ട് എന്നായിരുന്നു നാരായണമൂർത്തിയുടെ വാക്കുകൾ.

    നേരത്തേയും തൊഴിലില്ലായ്നയ്ക്കെതരെ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. രാജ്യത്ത് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. ഓരോ വര്‍ഷവും രണ്ട് കോടി അവസരങ്ങള്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല തെറ്റായ സാമ്പത്തിക സമയം മൂലം 14 കോടിയ ആളുകൾക്കാണ് തൊഴിൽ നഷ്ടമായതെന്നും രാഹുൽ വിമർശിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൌണ്‍ എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ത്തു.യുവജനങ്ങള്‍ക്ക് തൊഴിൽ നൽകാൻ സാധിക്കാത്ത അവസ്ഥയാണ് രാജ്യത്ത് ഉള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+