പൊളിച്ചെഴുതി രാഹുല്‍, സച്ചിന്‍ ദേശീയ തലത്തിലേക്ക്, 3 വൈസ് പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് ഞെട്ടിക്കും
ദില്ലി: കോണ്‍ഗ്രസില്‍ മാറ്റമില്ലെന്ന പരാതി പരിഹരിക്കാനിറങ്ങി രാഹുല്‍ ഗാന്ധി. അധ്യക്ഷനായി എത്തും മുമ്പ് തനിക്ക് കരുത്ത് പകരാന്‍ മൂന്ന് വമ്പന്‍ നേതാക്കളെയാണ് ദേശീയ തലത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്നത്. വന്‍ ലക്ഷ്യങ്ങളും ഈ മാറ്റത്തിന് പിന്നിലുണ്ട്. ട്രബിള്‍ഷൂട്ടറുടെ റോളിലേക്ക് പ്രിയങ്ക ഗാന്ധി മാറിയപ്പോള്‍ നല്‍കിയ നിര്‍ദേശം രാഹുല്‍ സ്വീകരിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, കേന്ദ്ര മന്ത്രിസഭയിലെ പുനസംഘടനയുമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയ മറ്റൊരു കാര്യം. രാഹുല്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളുടെ കൂടുതല്‍ വിവരങ്ങളിലേക്ക്....
നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ

ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിച്ചതോടെ കോണ്‍ഗ്രസിലെ യുവാക്കളെല്ലാം പല ഓപ്ഷനുകള്‍ നോക്കുന്നു എന്ന പ്രചാരണമുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പുതിയ മാറ്റങ്ങള്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷമായി നിര്‍ദേശിച്ച കാര്യങ്ങളാണ് നടപടിയില്ലാതെ ഇരുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് വരെ ഒന്നിലേറെ വൈസ് പ്രസിഡന്റുമാര്‍ കോണ്‍ഗ്രസിനെ നയിക്കുന്ന രീതിയാണിത്. അധ്യക്ഷയായി സോണിയ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ ഇനി ഇവരാണ് തീരുമാനിക്കുക.

സോണിയാ ഗാന്ധിയല്ല, ഈ നിര്‍ദേശം രാഹുല്‍ ഗാന്ധിയാണ് ആവശ്യപ്പെട്ടത്. അത് നടപ്പാക്കിയതും രാഹുലാണ്. സച്ചിന്‍ പൈലറ്റിനെയാണ് ആദ്യത്തെ വൈസ് പ്രസിഡന്റായി രാഹുല്‍ നിയമിക്കാന്‍ പോകുന്നത്. ഇത് അനൗദ്യോകമായി തീരുമാനിച്ച് കഴിഞ്ഞു. പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാവും. മറ്റ് രണ്ട് പേരുകളും രാഹുല്‍ തീരുമാനിച്ച് കഴിഞ്ഞു. രാജസ്ഥാനില്‍ പ്രശ്‌നത്തിന് എന്നെന്നേക്കുമായി പരിഹാരം കാണാനുള്ള നീക്കമാണിത്. സച്ചിന് രാജസ്ഥാനില്‍ പദവിയൊന്നും വേണ്ടെന്ന് നേരത്തെ അറിയിച്ചതാണ്. അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും.

കൂടുതല്‍ പ്രശ്‌നം രാജസ്ഥാനില്‍ സച്ചിന്‍ നിന്നാല്‍ ഉണ്ടാവും. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് എന്ന അതിശക്തമായ പോസ്റ്റിലേക്ക് സച്ചിന്‍ എത്തുന്നത്. രാഹുല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ സുപ്രധാന നേതാവായി സച്ചിന്‍ മാറും. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ രാഹുല്‍ കണ്ണടക്കരുതെന്ന നിര്‍ദേശം പ്രിയങ്ക നല്‍കിയിരുന്നു. അതേസമയം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സച്ചിന്‍ ചുക്കാന്‍ പിടിക്കും. രാഹുലാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക.

സച്ചിനൊപ്പം മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ടിഎസ് സിംഗ് ദേവും വൈസ് പ്രസിഡന്റുമാരാകും. ഇതിലുള്ള രാഹുലിന്റെ തന്ത്രപരമായ നീക്കമുണ്ട്. ഗാര്‍ഗെ ദളിത് നേതാവാണ്. ദളിത് വോട്ടുകളെ ഗാര്‍ഗെയിലൂടെ സ്വരൂപിക്കുക രാഹുലിന്റെ പ്ലാനാണ്. ടിഎസ് സിംഗ് ദേവിനെ വൈസ് പ്രസിഡന്റാക്കുന്നത് ഛത്തീസ്ഗഡിലെ വിഭാഗീയത അവസാനിപ്പിക്കാനാണ്. രണ്ടരവര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനത്തിന് ബദലാണ് ശക്തമായ പദവി നല്‍കുന്നത്. ഇതോടെ ഭൂപേഷ് ബാഗലിന് തടസ്സമില്ലാതെ ഭരിക്കാം. അത് കോണ്‍ഗ്രസിനെ അതിശക്തമാക്കും.

പൊളിച്ചെഴുത്ത് ഇവിടെയും അവസാനിക്കില്ല. രാഹുല്‍ പഞ്ചാബിലും ഉത്തരാഖണ്ഡിലുമെല്ലാം സംസ്ഥാന സമിതിയെ മാറ്റും. എല്ലാം കേരള മോഡലിലാണ്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. ഗോവയിലും ഉത്തര്‍പ്രദേശിലും പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ വരും. ബംഗാളിലും ബീഹാറിലും മാറ്റമുണ്ട്. ബീഹാര്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ കണ്ട് മാറ്റേണ്ടവരുടെ ലിസ്റ്റ് നല്‍കി കഴിഞ്ഞു. അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ചൗധരിക്ക് പകരക്കാരനെ ബംഗാളില്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്.

അതേസമയം ലോക്‌സഭയിലും മാറ്റം വരുന്നുണ്ട്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവായി ശശി തരൂരിനാണ് മുന്‍ഗണന. മനീഷ് തിവാരി പഞ്ചാബിന്റെ ചുമതല ഏറ്റെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷയ്ക്കുള്ള ഉപദേഷ്ട കമ്മിറ്റി നിലവിലുണ്ട്. ഇതും മാറ്റാന്‍ രാഹുല്‍ നിര്‍ബന്ധിതനായിട്ടുണ്ട്. ഈ വൈസ് പ്രസിഡന്റുമാര്‍ക്ക് ഓരോ സോണിന്റെയും ചുമതലയുണ്ടാവും. പ്രിയങ്ക ഗാന്ധി 2022ലെ യുപി തിരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്തിന്റെ ചുമതലയില്‍ തുടരുമെന്നാണ് സൂചന.

2022ല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുക എന്നത് 2024ലെ ടാര്‍ഗറ്റിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് മിഷന്‍ 2024 നേരത്തെ ആരംഭിച്ച് കഴിഞ്ഞു. അധീര്‍ ചൗധരിയെ മാറ്റുന്നത് മമത ബാനര്‍ജിയെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിക്കാനാണ്. എന്‍സിപി, ആര്‍ജെഡി, ഡിഎംകെ, ശിവസേന, എന്നിവര്‍ പൂര്‍ണ മനസ്സോടെ കോണ്‍ഗ്രസിനൊപ്പമുണ്ട്. വലിയ നേട്ടം ഹിമാചലിലും ഉത്തരാഖണ്ഡിലുമുണ്ടായാല്‍ രാഹുലിന്റെ വരവ് എളുപ്പമാകും. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതിനൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനും രാഹുല്‍ ഉണ്ടാവും.
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍












Click it and Unblock the Notifications