കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം; മോദിയുടെ സുഹൃത്തുക്കള്‍ക്കെതിരെ നടപടി വേണമെന്ന് രാഹുല്‍ ഗാന്ധി

മോദിയുടെ അടുപ്പക്കാരായ 15 വ്യവസായികള്‍ക്ക് 1,10,000 കോടി രൂപയാണ് രണ്ടു കൊല്ലത്തിനിടെ സര്‍ക്കാര്‍ ഇളവുചെയ്തു കൊടുത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ഭീവണ്ടി: കള്ളപ്പണം ഇല്ലാതാക്കാന്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ മോദിയുടെ വ്യവസായികളായ സുഹൃത്തുക്കള്‍ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

മോദിയുടെ അടുപ്പക്കാരായ 15 വ്യവസായികള്‍ക്ക് 1,10,000 കോടി രൂപയാണ് രണ്ടു കൊല്ലത്തിനിടെ സര്‍ക്കാര്‍ ഇളവുചെയ്തു കൊടുത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കറന്‍സി അസാധുവാക്കിയതിന്റെ പേരില്‍ സാധാരണക്കാരന്റെ കീശയില്‍ നിന്നും സര്‍ക്കാര്‍ പണമെടുക്കുകയാണ്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഈ പണമെല്ലാം മോദിയുടെ സുഹൃത്തുക്കള്‍ക്ക് ഇളവുകളായി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

rahulgandhi

രാജ്യത്തെ ഓരോ ജനവും സര്‍ക്കാരിന്റെ കറന്‍സി പിന്മാറ്റത്തെ തുടര്‍ന്ന് കഷ്ടപ്പെടുകയാണ്. എന്നാല്‍ മോദിയാകട്ടെ ചിരിക്കുകയും കരയുകയും ചെയ്തുകൊണ്ടുരിക്കുകയാണ്. ഒരു ബാങ്കിന്റെ ക്യൂവിലും വ്യവസായികളെയോ കള്ളപ്പണക്കാരെയോ കാണാനില്ല. എല്ലായിടത്തും സാധാരണക്കാരാണ് കഷ്ടപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ പണം മാറാനായി എടിഎമ്മിന്റെ മുന്നില്‍ രാഹുല്‍ ഗാന്ധി ക്യൂ നിന്നിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയും ബാങ്കിലെത്തി പണം മാറ്റി വാങ്ങിയിരുന്നു.

English summary
Rahul Gandhi seeks action against PM Modi’s ‘friends’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X