Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദു, സിദ്ധരാമയ്യ, പടോലെ, രാഹുലിന് പിടിച്ചുകെട്ടേണ്ടത് ഇവരെ, പഞ്ചാബിനെ നേരെയാക്കാന്‍ കോണ്‍ഗ്രസ്

ദില്ലി: ഒരിടത്ത് പരിഹരിക്കുമ്പോള്‍ മറ്റൊരിടത്ത് വരുമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍. മൂന്നിടത്തെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ തലവേദനയായി മാറിയിരിക്കുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലാണ് പ്രശ്‌നങ്ങള്‍. പഞ്ചാബിന് ആദ്യം പ്രാമുഖ്യം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം കേരള മോഡല്‍ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കി കഴിഞ്ഞു.

സിദ്ദുവിനെ കേള്‍ക്കണം

സിദ്ദുവിനെ കേള്‍ക്കണം

നവജോത് സിദ്ദുവാണ് വലിയ തലവേദനയായി രാഹുലിന് മുന്നിലുള്ളത്. അമരീന്ദര്‍ സിംഗ് ഉണ്ടാക്കിയ പ്രശ്‌നമാണിത്. എത്രയും പെട്ടെന്ന് സിദ്ദുവിനോട് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുല്‍. ചൊവ്വാഴ്ച്ച രാഹുല്‍ സിദ്ദുവിനെ കാണും. പ്രിയങ്ക ഗാന്ധിയും ദില്ലിയിലെത്തുന്നുണ്ട്. സിദ്ദു ഇവര്‍ രണ്ട് പേരുമായും നല്ല ബന്ധത്തിലാണ്. സിദ്ദു ഇനിയും പ്രശ്‌നം തുടര്‍ന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടാമതും ഭരണത്തിലെത്തില്ല എന്ന് അമരീന്ദര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

രാഹുലിന്റെ ഫോര്‍മുല

രാഹുലിന്റെ ഫോര്‍മുല

പഞ്ചാബില്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ സംസ്ഥാന അധ്യക്ഷ പദവിയോ സിദ്ദുവിന് മുന്നിലുണ്ട്. ഇത് രണ്ടുമില്ലെങ്കില്‍ ദേശീയ തലത്തിലേക്ക് അദ്ദേഹം വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ ദേശീയ തലത്തില്‍ വന്നാല്‍ സംസ്ഥാനത്ത് പ്രസക്തിയില്ലെന്ന് സിദ്ദുവിന് അറിയാം. അമരീന്ദറുമായി ചര്‍ച്ചകള്‍ക്ക് സിദ്ദു റെഡിയാണ്. അമരീന്ദറിന്റെ ഫോര്‍മുലയും സിദ്ദുവിന് ഒകെയാണ്. പ്രശാന്ത് കിഷോര്‍ പറയുന്നത് പ്രകാരമായിരിക്കും പഞ്ചാബില്‍ മാറ്റം വരിക.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി?

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി?

ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലാണ് കര്‍ണാടകത്തില്‍ പോര് നടക്കുന്നത്. 2023ല്‍ ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് പോര്. സിദ്ധരാമയ്യ വിഭാഗം കടുപ്പത്തിലാണ്. അതേസമയം ദളിത് മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള നീക്കവും കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഒരു രഹസ്യ യോഗവും കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ ദളിത്-പിന്നോക്ക വിഭാഗം നേതാക്കളാണ് കൂടുതലായും പങ്കെടുത്തത്.

മൂന്നാം ഗ്രൂപ്പ്

മൂന്നാം ഗ്രൂപ്പ്

കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പാണ് വന്നിരിക്കുന്നത്. ദളിത് നേതാവായ പരമേശ്വര മുഖ്യമന്ത്രി സ്ഥാനത്തിനായി വന്‍ നീക്കങ്ങളാണ് തിരഞ്ഞെടുപ്പിന് മുന്നേ നടക്കുന്നത്. 2013ല്‍ തന്നെ പരമേശ്വര മുഖ്യമന്ത്രിയാവുമായിരുന്നു. എന്നാല്‍ ആ വര്‍ഷം തിരഞ്ഞെടുപ്പില്‍ പരമേശ്വര പരാജയപ്പെട്ടത് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. സിദ്ധരാമയ്യയെ അഹിന്ദകളുടെ നേതാവായി കാണാതെ അദ്ദേഹത്തിന്റെ വോട്ടുബാങ്കിനെയും ഗ്രൂപ്പിനെയും പിളര്‍ത്താനാണ് ദളിീത് നേതാക്കളുടെ തീരുമാനം.

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam
    മഹാരാഷ്ട്രയില്‍ തീരുന്നില്ല

    മഹാരാഷ്ട്രയില്‍ തീരുന്നില്ല

    ശിവസേനയുമായുള്ള പ്രശ്‌നമാണ് ഇടയ്ക്കിടെ കോണ്‍ഗ്രസില്‍ മറനീക്കി പുറത്തുവരുന്നത്. അതേസമയം നാനാ പടോലെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും രാഹുല്‍ ഇടപെട്ടാണ് അത് പരിഹരിച്ചത്. എന്നാല്‍ അടുത്ത പ്രശ്‌നം വന്ന് കഴിഞ്ഞു. മന്ത്രിയായ വിജയ് വാഡെതിവാര്‍ തനിക്ക് നിര്‍ണായക വകുപ്പ് ഒബിസിയായത് കൊണ്ട് കിട്ടിയില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്. റവന്യൂ വകുപ്പായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ അത് കിട്ടിയില്ല. അതേസമയം കോണ്‍ഗ്രസ് പറയുന്ന നിര്‍ദേശങ്ങളാണ് കടുവ നടപ്പാക്കുന്നതെന്ന സന്ദേശവും ഇതിനിടെ ശിവസേനയ്‌ക്കെതിരെയുള്ള മറുപടിയെന്നോണം വാഡെതിവാര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+