'ജനപ്രിയത കൂടി', ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകണമെന്ന് ഭൂപേഷ് ഭാഗേൽ
ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേല്‍. ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് രാഹുല്‍ ഗാന്ധിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ്, ഭൂപേഷ് ഭാഗേല്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ട ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ജനപ്രിയത വര്‍ധിച്ചതില്‍ ബിജെപി പരിഭ്രാന്തരാണെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയത് എന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.

ഏകാധിപതികളായ ആളുകളെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാഗേല്‍ കൂട്ടിച്ചേര്‍ത്തു. സഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താരപ്രചാരക കൂടിയായ പ്രിയങ്ക ഗാന്ധിയേയും പാര്‍ലമെന്റ് അംഗമായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ മൂന്നാമത്തെ യോഗം ഈ മാസം 31ന് മുംബൈയില്‍ നടക്കാനിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രീം കോടതി വിധിയിലൂടെ നീക്കപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രതിപക്ഷ യോഗമാണ് മുംബൈയിലേത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുക എന്ന ലക്ഷ്യത്തോടെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇന്ത്യ എന്ന പേരില്‍ സഖ്യത്തിന് രൂപം കൊടുത്തിരിക്കുന്നത്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഇന്ത്യ ടുഡെ-സിവോട്ടര്‍ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ പറയുന്നത് ബൂിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കാനാണ് സാധ്യത എന്നാണ്. എന്‍ഡിഎ 306 സീറ്റുകളും 43 ശതമാനം വോട്ടും നേടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പിക്കും എന്നാണ് സര്‍വ്വേഫലം.
ഇന്ത്യ സഖ്യത്തിന് 41 ശതമാനം വോട്ടും 193 സീറ്റുകളും ലഭിക്കാനാണ് സാധ്യത. ബിജെപി ഇക്കുറിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്നും മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ പറയുന്നു. 287 സീറ്റുകളിലാണ് ബിജെപി തനിച്ച് വിജയിക്കാന്‍ സാധ്യത.












Click it and Unblock the Notifications