കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയവരെ ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ആളില്ലാതായേനെ: രാഹുല്‍

Google Oneindia Malayalam News

Recommended Video

cmsvideo
വ്യാജവാര്‍ത്ത നല്‍കിയവരെ ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ആളില്ലാതായേനെ

ദില്ലി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായുള്ള ട്വീറ്റിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് പോലീസിന്‍റെ നടപടയില്‍ വലിയ പ്രതിഷേധമാണ് ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്നുവന്നത്. യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പ്രശാന്ത് ജഗദീഷ് കനൂജിയയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.

<strong> യോഗിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി! ഇത് കൊലപാതകമല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കൂ</strong> യോഗിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി! ഇത് കൊലപാതകമല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കൂ

തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആയിരുന്നു പ്രശാന്ത് ഷെയര്‍ ചെയ്തത്. സംഭവത്തില്‍ യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ നടത്തുന്നത്. വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായി യോഗി ആദിത്യനാഥ് ബുദ്ദിയില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വലിയ കുറവ് വരും

വലിയ കുറവ് വരും

എന്നെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടും വാര്‍ത്തയും
എഴുതുന്ന, ബിജെപിയുടേയം ആര്‍എസ്എസിന്‍റെയും സ്പോണ്‍സേര്‍ഡ് പ്രചാരാണം നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രര്‍ത്തകരേയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകള്‍ക്കും വലിയ കുറവ് വരുമെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

ട്വീറ്റ്

രാഹുല്‍ ഗാന്ധി

ഉടന്‍ വിട്ടയക്കണം

ഉടന്‍ വിട്ടയക്കണം

അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയിച്ച സുപ്രീംകോടതി കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് വിധിച്ചിട്ടുണ്ട്. പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ ജിഗിഷ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ

ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ

പ്രശാന്തിന്‍റെ ട്വീറ്റുകളുടെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. അറസ്റ്റ് ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകശാത്തിന്‍റെ ലംഘനമാണ്. പതിനൊന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊലപാതക്കേസിലെ പ്രതിയാണോയെന്നും കോടതി ചോദിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

യോഗി ആദിത്യനാഥിനെതിരേയുള്ള ട്വീറ്റ് മാത്രമല്ല, ദൈവത്തിനം മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകള്‍ പ്രശാന്ത് കനോജിയ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഐപിസി 505ആം വകുപ്പ് കൂടി ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

അപ്പീല്‍ നല്‍ക്കേണ്ടത്

അപ്പീല്‍ നല്‍ക്കേണ്ടത്

റിമാന്‍ഡ് ചെയ്തത് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയാണ്. ഇതിനെതിരെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍ക്കേണ്ട
തെന്നും എഎസ്ഡി കോടതിയില്‍ വാദിച്ചു. ഇതിനിതെ രൂക്ഷമവിമര്‍ശനമാണ് കോടതി നടത്തിയത്. നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‍കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതിക്ക് ഇടപെടാം

കോടതിക്ക് ഇടപെടാം

വ്യക്തിസ്വാതന്ത്രത്തില്‍ ഇത്തരം ഇടപെടലുണ്ടായാല്‍ അതില്‍ കോടതിക്ക് ഇടപെടാമെന്നും അക്കാര്യത്തില്‍ കീഴ്വഴക്കത്തിന്‍റെ പ്രശ്നമില്ലെന്നും നിരീക്ഷ സുപ്രീംകോടതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് പ്രശാന്തിനെ വിട്ടയക്കാന്‍ ഉത്തരവിടുകയാണെന്നും പറഞ്ഞു.

<strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്</strong> കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്

English summary
rahul gandhi slam yogi adityanath over arrests of journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X