രാഹുല്‍ ഗാന്ധിയെ കാളവണ്ടി കയറ്റി ബിജെപി; റോഡ് ഷോയില്‍ ഇടപെടല്‍, മുട്ടുമടക്കില്ലെന്ന് രാഹുല്‍
ഗാന്ധിനഗര്‍: ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും. പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിദിന സംസ്ഥാന പര്യടനം ആരംഭിച്ചു. എന്നാല്‍ തുടക്കത്തിലേ ഉടക്കിട്ട് ബിജെപി സര്‍ക്കാര്‍ പണി കൊടുത്തു.
കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലാണ് കോണ്‍ഗ്രസ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മതപരമായി ഏറെ പ്രാധാന്യമുള്ള ദ്വാരകയുടെ സൗരാഷ്ട്രയുടെ ഭാഗമാണ്.

ഇവിടുത്തെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് രാഹുല്‍ പര്യടനം ആരംഭിച്ചത്. ചില സ്ഥലങ്ങളില്‍ തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിന് പോലീസ് അനുമതി നല്‍കിയില്ല. ഇത്തരം അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ രാഹുല്‍ കാളവണ്ടിയിലാകും ഷോ നടത്തുക. ബിജെപി സര്‍ക്കാര്‍ കൊടുത്ത പണി അടവാക്കി മാറ്റാനുള്ള ശ്രമത്തിലാണ് രാഹുല്‍.
ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക മേഖലയാണ് സൗരാഷ്ട്ര. ഇവിടെ കോണ്‍ഗ്രസിന് സ്വാധീനം കൂടുതലാണ്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ മൂന്നിലൊന്നു സീറ്റുകളും സൗരാഷ്ട്രയില്‍ നിന്നാണ്. പാര്‍ട്ടിയുടെ സ്വാധീനം മേഖലയില്‍ അരക്കെട്ടുറപ്പിക്കുകയാണ് രാഹുലിന്റെ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications