മോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽ

  • Posted By:
Subscribe to Oneindia Malayalam

പോർബന്തർ: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിനെ കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്ത് എത്തിയത്. ഇതോടുകൂടി രാഹുൽ ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നിലകൊള്ളുന്നത് ഗുജറാത്തിലെ വൻകിട വ്യവസായിമാർക്കു വേണ്ടിയാണ്. പാവപ്പെട്ട കർഷകരും, തൊഴിലാളികളും , ചെറുകിട കച്ചവടക്കാരുടെ മോദിയുടെ പരിഗണനയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

മ്യാൻമാറിൽ നിന്ന് ലഭിച്ചത് ദുരനുഭവങ്ങൾ, മടങ്ങുന്നത് ഭീതിയിൽ, വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ ജനത

കേന്ദ്ര സർക്കാരിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കുന്ന നോട്ടു നിരോധനം ജനങ്ങളുടെ കണ്ണിൽ മറയിടുന്നതിനു വേണ്ടിയായിരുന്നെന്നും രാഹുൽ ആരോപിച്ചു. സമ്പന്നമാർക്ക് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതി മാത്രമായിരുന്നു നോട്ട് നിരോധമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. രാഹുലിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന്  തുടക്കം കുറിച്ചു. ഉച്ചയ്ക്കു ശേഷം അഹമ്മദാബാദിലെത്തിയ രാഹുൽ വിവിധ തുറസമൂഹവുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഗുജറാത്തിലെ തീരപ്രദേശമായ പോർബന്തർ കടപ്പുറത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഗുജറാത്തിലെ മുൻ കോൺഗ്രസ് അധ്യക്ഷനായ അർജുൻ മോന്ത്വാലിയാണ് പോർബന്തർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്.

ഫിഷറീസ് മന്ത്രാലയം

ഫിഷറീസ് മന്ത്രാലയം

കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ ഫിഷറീസിനു വേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. കൂടാതെ മത്സ്യ തൊഴിലാളികൾക്കായി എല്ലാവിധ സഹായ സഹകരണവും നൽകും . വ്യാവസായികൾക്കു വേണ്ടിയല്ല കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയാകണം പ്രധാനമന്ത്രി പ്രവർത്തിക്കേണ്ടതെന്നും രാഹുൽ വിമർശിച്ചു.

ജനങ്ങൾ‌ക്കു പറയാനുള്ളത് കേൾക്കണം

ജനങ്ങൾ‌ക്കു പറയാനുള്ളത് കേൾക്കണം

മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. മോദി മൻകി ബാത്തിലൂടെ കോൺഗ്രസിന്റേയും തന്റെയും കാര്യങ്ങളാണ് പറയുന്നത്. എന്നാൽ അതു കോൾക്കാൻ ആഗ്രഹിക്കുന്നില്ല. പകരം മോദി ജനങ്ങളുടെ മൻ കി ബാത്താണ് അറിയേണ്ടതെന്നും രാഹുൽ പറഞ്ഞു.

ജനങ്ങൾക്ക് പ്രയോജനമില്ല

ജനങ്ങൾക്ക് പ്രയോജനമില്ല

ബിജെപി സർക്കാരിന്റെ ഭരണത്തിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് പ്രയോജനമുണ്ടായിട്ടുള്ളത്. അതിൽ സാധാരണ ജനങ്ങൾ ആരും തന്നെയില്ല. കർഷകർക്കും, തൊഴിലാളികൾക്കും , മത്സ്യത്തൊഴിലാളികൾക്കും സബ്സിഡി ഇനത്തിൽ കിട്ടേണ്ട കോടികണക്കിനു രൂപ ടാറ്റ ഉൾപ്പെടെയുള്ള കുത്തക വ്യാവസായികൾക്ക് നൽകുകയാണ് . വൻകിട ബിസിനസ്കാർക്കു നൽകിയ പണമുണ്ടായിരുന്നെങ്കിൽ അഞ്ച് ലക്ഷം പേർക്കു സബ്സിഡി നൽകായിരുന്നെന്നും രാഹുൽ പറഞ്ഞു.

ടാറ്റയ്ക്ക് നൽകിയത് കോടികൾ

ടാറ്റയ്ക്ക് നൽകിയത് കോടികൾ

ടാറ്റയ്ക്ക് ഗുജറാത്തിൽ കാർ ഫാക്ടറി നിർമ്മിക്കാൻ 33,0000കോടി രൂപയാണ് ബിജെപി സർക്കാർ നൽകിയത്. ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുത്തി നനോയ്ക്ക് വേണ്ടി വൈദ്യുതി നൽകി. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഒരു ഭാഗത്തും നാനോ കാണാനില്ലെന്നും രാഹുൽ പറ‍ഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Reaching out to the fishermen community in Gujarat ahead of the next month’s assembly polls, Congress vice president Rahul Gandhi on Friday promised to create a separate ministry for fisheries if the party comes to power at the Centre.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്