രണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്ക് എതിര്? ഇന്ന് കോടതിയില്‍ ഹാജരാകും... ഇത് മൂന്നാം തവണ
ഗാന്ധി നഗര്‍: തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തില്‍ പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതിന് പിന്നിലെ നിയമക്കുരുക്ക് പ്രതീക്ഷിച്ചിരിക്കില്ല. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെ മോദി എന്ന് വന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ വിവാദമായ ഭാഗം. പ്രസംഗം കര്ണാടകയിലായിരുന്നെങ്കിലും കേസ് വന്നത് ഗുജറാത്തിലാണ്. മോദി സമുദായക്കാര്‍ ഏറെയുള്ള സംസ്ഥാനമായ ഗുജറാത്തിലെ ബിജെപി എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.
2019ല്‍ പരാതി നല്കുമ്പോള് പരാതിക്കാരനായ പര്‍ണേഷ് മോദി എംഎല്‍എ ആയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ഗുജറാത്തിലെ മന്ത്രിയാണ്. കേസില്‍ നേരിട്ട് ഹാജരാകാന്‍ കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. നേരത്തെ രണ്ടു തവണ ഹാജരായി മൊഴി നല്കിയ രാഹുല്‍ ഗാന്ധിയോട് ഇന്ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ കാരണമുണ്ട്. വിശദീകരിക്കാം...

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് സൂറത്ത് സ്വദേശിയായ പര്‍ണേഷ് മോദി എംഎല്‍എ നല്കിയ പരാതിയിലെ ആരോപണം. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. പ്രഥമദൃഷ്ട്യാ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപകീര്‍ത്തിപരമാണ് എന്ന് കോടതി നിരീക്ഷിച്ചിരുന്നു.

രണ്ടുതവണ രാഹുല്‍ ഗാന്ധി ഈ കേസില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. 2019 ഒക്ടോബറിലാണാണ് ആദ്യം ഹാജരായത്. കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. ശേഷം കഴിഞ്ഞ ജൂണ്‍ 24നും രാഹുല്‍ കോടതി നിര്‍ദേശ പ്രകാരം ഹാജരായി. ആക്ഷേപ രീതിയിലുള്ള കുത്തുവാക്ക് മാത്രമായിരുന്നുവെന്നും ഏതെങ്കിലും ഒരു സമുദായത്തെ ഉന്നമിട്ട് പറഞ്ഞതല്ലെന്നും രാഹുല്‍ ബോധിപ്പിക്കുകയും ചെയ്തു.

ആ വാക്കുള്‍ ഒരു സര്‍ക്കാസമായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ബോധിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രസംഗത്തിലെ വാക്കുകളാണത്. ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പറഞ്ഞതല്ല. അതേ കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് കേസിന് ഇടയാക്കിയത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവരുടെ എല്ലാവരുടെ പേരിലും എങ്ങനെ മോദി എന്ന് വന്നു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്നായിരുന്നു നിറഞ്ഞ കൈയ്യടികള്‍ക്കിടെ രാഹുലിന്റെ പ്രസംഗം. ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ബിജെപി നേതാവ് സൂറത്ത് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ രാഹുല്‍ ഹാജരായ ശേഷം കേസില്‍ ചില സുപ്രധാന മൊഴികള്‍ ലഭിച്ചതോടെയാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഎന്‍ ദേവ് ആണ് കേസ് പരിഗണിക്കുന്നത്. കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ച സ്ഥലത്തെ തിരഞ്ഞെടുപ്പ് ഓഫീസര്‍ അടുത്തിടെ കോടതിയില്‍ ഹാജരായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രംസഗത്തിന്റെ വീഡിയോ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ രണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്കെതിരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കും ആറ് മണിക്കുമിടയില്‍ രാഹുല്‍ ഗാന്ധി കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കിരിത് പന്‍വാല പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനായിരുന്നു രാഹുല്‍ ഗാന്ധി. മിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം പ്രചാരണത്തിന് എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മല്‍സരിച്ചത്. സിറ്റിങ് മണ്ഡലമായ യുപിയിലെ അമേഠിയിലും കേരളത്തിലെ വയനാട്ടിലും. അമേഠിയില്‍ രാഹുല്‍ ഗാന്ധി ബിജെപി നേതാവ് സ്മൃതി ഇറാനിയോട് തോറ്റു. വയനാട് മണ്ഡലത്തില്‍ ജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. തുടര്‍ന്ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications