കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അണ്‍പാര്‍ലമെന്ററി' ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു; പരിഹസിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച സംഭവം വിവാദത്തില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ നീക്കത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. അണ്‍പാര്‍ലമെന്ററി എന്ന വാക്ക് ട്വീറ്റ് ചെയ്തായിരുന്നു രാഹുലിന്റെ പരിഹാസം. പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടുവാണ് അണ്‍പാര്‍ലമെന്ററിയെന്ന് രാഹുല്‍ പറഞ്ഞു. നിരവധി വാക്കുകളാണ് പാര്‍ലമെന്റില്‍ അണ്‍പാര്‍ലമെന്ററി പട്ടികയിലേക്ക് മാറ്റിയത്.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

1

അണ്‍പാര്‍ലമെന്ററിയുടെ വിശദമായ അര്‍ത്ഥവും രാഹുല്‍ പങ്കുവെച്ച ചിത്രത്തിലുണ്ട്. ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഭരണത്തെ കൃത്യമായി വിവരിക്കുന്നതാണ് അണ്‍പാര്‍ലമെന്ററി. ഇപ്പോള്‍ അത് സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയെന്നും ഇതില്‍ പറയുന്നുണ്ട്.

ഭരണത്തകര്‍ച്ചയും, നുണകളും തുറന്നുകാട്ടുമ്പോള്‍ കള്ളം മാത്രം പറയുന്ന ഒരു ഏകാധിപതി മുതല കണ്ണീര്‍ പൊഴിക്കുന്നുവെന്നതാണ് അണ്‍പാര്‍ലമെന്ററിക്ക് ഉദാഹരണമായി രാഹുല്‍ നല്‍കിയിരിക്കുന്നത്. ജുംലജീവി താനാഷാ അഥവാ കള്ളം പറയുന്ന ഏകാധിപതി, മുതലക്കണ്ണീര്‍, നുണ, കഴിവില്ലാത്തവന്‍ എന്നീ വാക്കുകളൊക്കെ പാര്‍ലമെന്റില്‍ ഇനി ഉന്നയിക്കാന്‍ പാടില്ല.

ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് ഈ വിവാദ തീരുമാനമെടുത്തത്. ജംലജീവി, ബാല്‍ ബുദ്ധി, കൊവിഡ് സ്‌പ്രെഡര്‍, സ്‌നൂപ് ഗേറ്റ്, എന്നിവയ്ക്കും നിരോധനമുണ്ട്. ഇതിനൊപ്പം, അഷേമ്ഡ്, ബീട്രേയ്ഡ്, അബ്യൂസ്ഡ്, കറപ്റ്റ്, ഡ്രാമ, ഹിപ്പോക്രസി, ഇന്‍കോമ്പിറ്റന്‍ഡ്, എന്നിവയും അണ്‍പാര്‍ലമെന്ററിയാണ്.

പുതിയ നിയമം രാജ്യസഭയിലും ലോക്‌സഭയിലും ഒരുപോലെ ബാധകമാണ്. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയന്‍ അതിശക്തമായി ഈ നീക്കത്തെ എതിര്‍ത്തു. ഈ നിരോധിച്ച വാക്കുകള്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇത് ബേസിക്കായി എല്ലാവരും ഉപയോഗിക്കുന്ന വാക്കുകള്‍. സ്പീക്കര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യട്ടെയെന്നും ഒബ്രയന്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. ജൂലായ് പതിനെട്ടിനാണ് വര്‍ഷകാല സമ്മേളനം. അനാര്‍ക്കിസ്റ്റ്, ശകുനി, ഡിക്ടേറ്റോറിയല്‍, താനാഷാ, താനാഷാഹി, ജയ്ചന്ദ്, വിനാശ് പുരുഷ്, ഖലിസ്ഥാനി, കൂന്‍ സേ ഖേട്ടി, എന്നിവയൊന്നും ചര്‍ച്ചയില്‍ ഉപയോഗിക്കാന്‍ പാടില്ല.

പ്രതിപക്ഷം രൂക്ഷമായിട്ടാണ് ഈ തീരുമാനത്തെ വിമര്‍ശിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ തന്നെ തടയിടുന്നതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടികള്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ ചെയ്യുന്നതിനെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും അണ്‍പാര്‍ലമെന്ററിയായി മാറ്റിയിരിക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു.

അടുത്തത് വിശ്വഗുരുവാണോയെന്നും അദ്ദേഹം ചോദിച്ചു. എന്ത് വേണമെങ്കിലും പറയാം, പക്ഷേ അത് മോദിജി സൂപ്പര്‍ എന്നായിരിക്കണമെന്ന ട്രോള്‍ പോലെയാണിതെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം; മത്സരിക്കാനില്ലഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം; മത്സരിക്കാനില്ല

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
rahul gandhi tweets unparliamentary word, mocks govt on banning words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X