രാഹുല്‍ ഗാന്ധി ബ്രേക്ക് എടുക്കുന്നു, ജൂലൈ 12ന് വിദേശത്തേക്ക് പറക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാര്‍ട്ടി തിരക്കുകളില്‍ നിന്ന് മാറി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ചെറിയ ബ്രേക്ക് എടുക്കുന്നു. അവധിക്കാലം ചെലവഴിക്കാനായി ജൂലൈ 12ന് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറക്കും.

മുത്തശിയെയും കുടുംബാംഗങ്ങളെയും കാണാനായി വിദേശത്തേക്ക് പോകുന്ന വിവരം രാഹുല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്. അവധിക്കാലം മുത്തശിക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

 ഇറ്റലിയിലേക്ക്

ഇറ്റലിയിലേക്ക്

ഇറ്റലിയിലാണ് മുത്തശി പൗല മൈനോ. അവധിക്കാലം എത്രദിവസമാണെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിട്ടില്ല.

മാര്‍ച്ചില്‍ യുഎസിലേക്ക്

മാര്‍ച്ചില്‍ യുഎസിലേക്ക്

കഴിഞ്ഞ മാര്‍ച്ചില്‍ അമ്മ സോണിയ ഗാന്ധിയുടെ ചികിത്സാര്‍ത്ഥം യുഎസിലേക്ക് പോയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര

പ്രസിഡണ്ട് തിരിഞ്ഞെടുപ്പും രാജ്യത്തിലെ വിവിധയിടങ്ങളായി നിലനില്‍ക്കുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്കും സമരങ്ങള്‍ക്കും ഇടയിലാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര.

സഹറാന്‍പൂരിലെ സന്ദര്‍ശനം

സഹറാന്‍പൂരിലെ സന്ദര്‍ശനം

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറിക്കടന്ന് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ സംഘര്‍ഷം നിലനില്‍ക്കുന്ന സഹറാന്‍പൂരില്‍ സന്ദര്‍ശനം നടത്തിയത് ഏറെ വിവാദമായിരുന്നു. ദളിത് വിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെട്ട പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ രാഹുലിന് അനുമതി നിഷേധിച്ചിരുന്നു.

English summary
Rahul Gandhi tweets vacation plan, to travel abroad to spend time with grandmother.
Please Wait while comments are loading...