Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമ വിധിക്ക് കാക്കാതെ രാഹുല്‍; വീടൊഴിഞ്ഞു.. സാധനങ്ങള്‍ സോണിയയുടെ വസതിയിലേക്ക്

ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി രാഹുല്‍ ഗാന്ധി താമസിച്ച് വരികയായിരുന്ന 12 തുഗ്ലക്ക് ലൈനിലെ വസതിയാണ് രാഹുല്‍ ഗാന്ധി ഒഴിയുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ നിന്ന് ഇന്നലെ മുതല്‍ സാധനങ്ങള്‍ മാറ്റി തുടങ്ങിയിട്ടുണ്ട്.

നേരത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് താന്‍ വൈകാതെ വീട് ഒഴിയും എന്നായിരുന്നു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

rahul gandhi

ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി വീട് മാറുന്നത്. അതേസമയം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 20 ന് ആണ്. എന്നാല്‍ അന്തിമ വിധിക്ക് കാത്ത് നില്‍ക്കേണ്ട എന്നും സാധനങ്ങള്‍ മാറ്റാം എന്നുമാണ് രാഹുല്‍ ഗാന്ധി ജീവനക്കാരോട് പറഞ്ഞത്. ഇത് പ്രകാരം ജീവനക്കാര്‍ രണ്ട് ട്രക്കുകളിലായി സാധനങ്ങള്‍ മാറ്റുകയായിരുന്നു.

രണ്ടു ട്രക്കുകളിലായി രാഹുല്‍ ഗാന്ധിയുടെ വീട്ടു സാധനങ്ങള്‍ മാതാവ് സോണിയ ഗാന്ധിയുടെ 10 ജനപഥിലുള്ള വീട്ടിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. രാഹുലിന്റെ ഓഫീസ് തല്‍ക്കാലം ഇവിടെ ആയിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് വിവരം. മാര്‍ച്ച് 23 നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളില്‍ വീടൊഴിയണം എന്നായിരുന്നു നിര്‍ദ്ദേശം.

2004 ല്‍ ആദ്യമായി എം പിയായത് മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലാണ്. കഴിഞ്ഞ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകും.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ പ്രചരണ റാലിക്കിടെ നടത്തിയ മോദി പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെരണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. കോടതി ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ജനപ്രാതിനിധ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കോടതി നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+