കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്നു, കണ്ടു 'ഹലോ' പറഞ്ഞു! തലൈവിയോട് മത്രമല്ല കലൈഞ്ചറോടും രാഹുലിനു പ്രിയം തന്നെ

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വേഗം സുഖപ്പെടട്ടെയെന്ന് ആശംസിച്ചു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ നേതാവ് എം കരുണാനിധിയെ കാണാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ശനിയാഴ്ച രാവിലെയാണ് കാവേരി ആശുപത്രിയിലെത്തി രാഹുല്‍ കരുണാനിധിയെ സന്ദര്‍ശിച്ചത്.

തൊണ്ടയിലും ശ്വാസകോശത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് 93കാരനായ കരുണാനിധിയെ വ്യാഴാഴ്ച രാത്രിയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 ചെന്നൈയിലെത്തുന്നത് രണ്ടാം തവണ

ചെന്നൈയിലെത്തുന്നത് രണ്ടാം തവണ

ഒരുമാസത്തിനിടെ രണ്ടാം തവണയാണ് രാഹുല്‍ ചെന്നൈയിലെത്തുന്നത്. നേരത്തെ ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ അപ്പോളോ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയെ സന്ദര്‍ശിച്ച രാഹുല്‍ അദ്ദേഹത്തോട് ഹലോ പറഞ്ഞു. സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

 രാഹുല്‍ പറയുന്നു

രാഹുല്‍ പറയുന്നു

കരുണാനിധി വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍.

 സുഖം പ്രാപിക്കുന്നു

സുഖം പ്രാപിക്കുന്നു

വ്യാഴാഴ്ചയാണ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കരുണാനിധിയെ വീണ്ടും ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയ ശേഷം എട്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 ആശങ്കപ്പെടേണ്ടതില്ല

ആശങ്കപ്പെടേണ്ടതില്ല

കരുണാനിധി കുറച്ചു ദിവസത്തേക്ക് കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

രാഷ്ട്രീയ നീക്കം

രാഷ്ട്രീയ നീക്കം

ജയലളിത അന്തരിച്ചതിനു പിന്നാലെ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്നാട്ടില്‍ നടക്കുന്നുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തമിഴകം പിടിച്ചെടുക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് സൂചനകള്‍.

English summary
Congress Vice President Rahul Gandhi today visited DMK chief M Karunanidhi, who is admitted in a hospital in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X