രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; ഗാന്ധി കുടുംബത്തിനെതിരെ അശ്ലീലം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടില്‍ നിന്നും അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍ വന്നതോടെയാണ് ഹാക്ക് ചെയ്തതായി അറിയുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം പരാമര്‍ശങ്ങളാണ് ട്വിറ്ററിലുള്ളത്.

@OfficeOfRG എന്ന അക്കൗണ്ടാണ് ബുധനാഴ്ച രാത്രിയോടെ ഹാക്ക് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതോടെ പോസ്റ്റുകള്‍ ഡീലീറ്റ് ചെയ്തു. 'ഞാന്‍ മിടുക്കനാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, എനിക്ക് അഞ്ചു വയസുകാരന്റെ ബുദ്ധിയേ ഉള്ളൂ' എന്നാണ് ഒരു പോസ്റ്റ്. മറ്റുള്ളവ അശ്ലീലം കലര്‍ന്ന പോസ്റ്റുകളാണ്.

 rahul-gandhi-sonia

നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രാഹുല്‍ എതിര്‍ക്കുന്നത് സംബന്ധിച്ച പരാമര്‍ശങ്ങളും പോസ്റ്റിലുണ്ട്. രാഹുല്‍ഗാന്ധിയോ മറ്റ് കോണ്‍ഗ്രസ്

നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എതിര്‍ രാഷ്ട്രീയ കക്ഷിയില്‍പ്പെട്ട ആരോ ആണ് ഹാക്ക് ചെയ്തതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

English summary
Rahul Gandhi's Twitter handle hacked; abusive tweets flow
Please Wait while comments are loading...