• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ അഭിമാനം; രാജീവ് ഗാന്ധി ഓര്‍മയുടെ 29 ാം വര്‍ഷം

 • By News Desk

ദില്ലി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം ചരമ വാര്‍ഷിക ദിനമാണിന്ന്. 1991 ല്‍ മെയ് 21 ന് ചെന്നൈയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു രാജീവ് ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടടുത്ത ദിനത്തിലുള്ള അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയ ലോകത്തെ തന്നെ നടുക്കിയിരുന്നു. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് പിതാവിന് അഭിവാദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.

cmsvideo
  Rahul Gandhi's Tribute to Rajiv Gandhi | Oneindia Malayalam

  നാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണംനാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണം

  സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

  രാഹുല്‍ഗാന്ധി

  രാഹുല്‍ഗാന്ധി

  ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.' ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടേയും മനുഷ്യസ്‌നേഹിയുടേയും മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം രാജ്യത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിച്ചു.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

  സല്യൂട്ട്

  സല്യൂട്ട്

  രാജീവ് ഗാന്ധി രാജ്യത്തിന്റെ ശാക്തീകരണത്തിനാവശ്യമായ നടപടികള്‍ദീര്‍ഘവീക്ഷണത്തിലൂടെ സ്വീകരിച്ചുവെന്നും ഇന്ന്, അദ്ദേഹത്തിന്റ ചരമദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ സ്‌നേഹത്തോടെയും നന്ദിയോടേയും അഭിവാദ്യം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

  രാജീവ് ഗാന്ധിക്ക് നന്ദി

  രാജീവ് ഗാന്ധിക്ക് നന്ദി

  രാജീവ് ഗാന്ധി- യുവ ഇന്ത്യയുടെ സ്പന്ദനം അനുഭവിക്കുകയും ഒരു ഉജ്ജ്വലമായ ഭാവിയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്ത മനുഷ്യന്‍. ചെറുപ്പക്കാരുടേയും പ്രായമായവരുടേയും ആവശ്യങ്ങള്‍ മനസിലാക്കുകയും എല്ലാവരേയും സ്‌നേഹിക്കുകയും ചെയ്ത മനുഷ്യന്‍. രാജീവ് ഗാന്ധിക്ക് നന്ദിയെന്നായിരുന്നു കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.

  സമത്വമുള്ള സമൂഹം

  സമത്വമുള്ള സമൂഹം

  സ്ത്രീ ശാക്തീകരണത്തിനും സമത്വമുള്ള സമൂഹം ഉയര്‍ത്തുന്നതിനുമായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചും വെന്നും കോണ്‍ഗ്രസ് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജീവ് ഗാന്ധി കരുതലും ദയയും ഉള്ള മനുഷ്യനാണെന്നായിരുന്നു അനുസ്മരിച്ചത്. എല്ലാ ഇന്ത്യക്കാരുടേയും ശോഭനമായ ഭാവിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.

  കിസാന്‍ ന്യായ് യോജന

  കിസാന്‍ ന്യായ് യോജന

  ഇന്നത്തെ ദിനത്തില്‍ രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍. പദ്ധതിയിലൂടെ സംസ്ഥാനത്തെ 19 ലക്ഷം കര്‍ഷകര്‍ക്കായി 57000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. നാല് ഘട്ടങ്ങളിലായി തുക കര്‍ഷകരുടെ കൈകളിലെത്തിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു.

  ഭാരതരത്‌ന

  ഭാരതരത്‌ന

  രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ ഇപ്പോഴു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വി ശ്രീഹരന്‍, എജി പേരറിവാള്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവി ചന്ദ്രന്‍, നളിനി എന്നിവരാണ് തടവില്‍ കഴിയുന്നത്. മരണാന്തരം 1991 ല്‍ രാജ്യം ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

  https://malayalam.oneindia.com/news/india/29-th-death-anniversary-of-rajiv-gandhi-rahul-gandhi-s-tribute-to-rajiv-gandhi-248747.html

  English summary
  29 th Death Anniversary of Rajiv Gandhi; Rahul Gandhi's Tribute to Rajiv Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X