കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭീകരരെയും പാര്‍ട്ടിയിലെടുക്കും: കോണ്‍ഗ്രസിനെതിരെ പരാമര്‍ശവുമായി നിതിന്‍ പട്ടേല്‍

ഹാഫിസ് സയീദിനെ പോലുള്ള ഭീകരര്‍ക്ക് പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരം നല്‍കുമെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം

Google Oneindia Malayalam News

അഹമ്മദാബാദ്: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ഹര്‍ദിക് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രതികരണവുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ് ഹാഫിസ് സയീദിനെപ്പോലെയുള്ള ഭീകരരെയും പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുമെന്നുമാണ് നിതിന്‍ പട്ടേല്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നു കണ്ടാല്‍ ഹാഫിസ് സയീദിനെ പോലുള്ള ഭീകരര്‍ക്ക് പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരം നല്‍കുമെന്നുമാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം. നിതിന്‍ പട്ടേലിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഹമ്മദാബാദില്‍ വച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗോന്ധിയും പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദികും പട്ടേലും 40 മിനിറ്റ് നീണ്ട രഹസ്യ ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നിതിന്‍ പട്ടേല്‍ രംഗത്തെത്തുന്നത്. അഹമ്മദാബാദിലെ ഹോട്ടലിലെത്തി രാഹുല്‍ ഗാന്ധി പട്ടേലിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളുടെ പിന്തുണയോടെ പ്രാദേശിക മാധ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഹാഫിസിനും പാര്‍ട്ടിയില്‍ ഇടം

ഹാഫിസിനും പാര്‍ട്ടിയില്‍ ഇടം


ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നു കണ്ടാല്‍ ഹാഫിസ് സയീദിനെ പോലുള്ള ഭീകരര്‍ക്ക് പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരം നല്‍കുമെന്നുമാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം. തിങ്കളാഴ്ച അഹമ്മദാബാദില്‍ വച്ചുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ കൂടിക്കാഴ്ചയോടാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചിട്ടുള്ളത്.

 ഹര്‍ദിക് കോണ്‍ഗ്രസിലേയ്ക്ക്!

ഹര്‍ദിക് കോണ്‍ഗ്രസിലേയ്ക്ക്!

നേരത്തെ നവംബറില്‍ ഹര്‍ദികും പട്ടേല്‍ നേതാവ് ദിനേഷ് പട്ടേലും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്താമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഹര്‍ദിക് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ ഗുജറാത്തില്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുവമെന്ന് ബിജെപിയ്ക്ക് ആശങ്കയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസും

കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസും

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഭരത് സിംഗ് സോളങ്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദികിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലുള്ള മൂന്ന് പേരെ ബിജെപി പണമെറിഞ്ഞ് വീഴ്ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്താമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍



കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടേല്‍ പ്രക്ഷോഭങ്ങളുടെ നേതാവ് ഹര്‍ദിക് പട്ടേലും ഗുജറാത്തിലെ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്നുമാണ് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍

നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍


ഒരു കോടി രൂപ വാഗ്ദാനം ബിജെപിയില്‍ ചേരുന്നതിന് വേണ്ടി തനിക്ക് ഒരു കോടി രൂപ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതില്‍ പത്ത് ലക്ഷം തന്നതായും വെളിപ്പെടുത്തിയ പട്ടേല്‍ പ്രക്ഷഭ നേതാവ് നരേന്ദ്ര പട്ടേല്‍ ഹര്‍ദിക് പട്ടേലിന്‍റെ സഹായിയായ വരുണ്‍ പട്ടേല്‍ വഴിയാണ് നീക്കങ്ങള്‍ നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. തനിക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പട്ടേല്‍ പ്രദര്‍ശിപ്പിച്ചു.

 അധ്വാനിക്കാത്ത പണം വേണ്ട

അധ്വാനിക്കാത്ത പണം വേണ്ട

തനിക്ക് അധ്വാനിക്കാതെ ലഭിക്കുന്ന പണം വേണ്ടെന്ന് വ്യക്തമാക്കിയ നരേന്ദ്ര പട്ടേല്‍ പട്ടേല്‍ സമുദായത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ താന്‍ ആദ്യമേ ചേര്‍ന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച പണം തിരിച്ചുനല്‍കുമെന്നും പട്ടേല്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി

കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി


പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്‍റെ സഹായായിരുന്ന വരുണ്‍ പട്ടേല്‍ താനുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗത്തില്‍ വച്ച് തനിക്ക് നല്‍കുന്നതിനായി പാര്‍ട്ടിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ പട്ടേല്‍ നടത്തിയ നാടകീയ നീക്കങ്ങളുടെ ഭാഗമായാണ് പട്ടേല്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

കരുതിക്കൂട്ടിയ നീക്കം

കരുതിക്കൂട്ടിയ നീക്കം

അഡ്വാന്‍സായി വരുണ്‍ പട്ടേല്‍ നല്‍കിയ പത്ത് ലക്ഷം രൂപ താന്‍ സ്വീകരിച്ചത് ബിജെപിയുടേയും വരുണ്‍ പട്ടേലിന്‍റെയും നിലപാട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും റിസര്‍വ് ബാങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലയ്ക്തെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം വരുണ്‍ പട്ടേല്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച വരുണ്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുള്ള നീക്കങ്ങളാണെന്നും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

English summary
Amid rumours of a secret meeting between Congress Vice-President Rahul Gandhi and Patidar leader Hardik Patel, Gujarat Deputy Chief Minister has said that the grand-old-party could even invite terrorists like Hafiz Saeed as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X