രാഹുല്‍ നര്‍വേക്കര്‍ വീണ്ടും മഹാരാഷ്ട്ര സ്പീക്കര്‍; സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെ അഘാഡി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി എം എല്‍ എ രാഹുല്‍ നര്‍വേക്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2022 മുതല്‍ 2024 വരെ മുഖ്യമന്ത്രിയായിരുന്ന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ കാലത്ത് നര്‍വേക്കര്‍ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രതിപക്ഷം സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനാല്‍ നര്‍വേക്കര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തിങ്കളാഴ്ചയായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. സഭയിലെ 288 എം എല്‍ എമാരില്‍ 230 പേരുടെ ഭൂരിപക്ഷം മഹായുതി സഖ്യത്തിന് ഉള്ളതിനാല്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും നര്‍വേക്കറിന് ജയം ഉറപ്പായിരുന്നു. 14-ാം സംസ്ഥാന അസംബ്ലിയില്‍, ശിവസേനയുടെയും എന്‍ സി പിയുടെയും പിളര്‍പ്പിന് ശേഷം സ്പീക്കര്‍ എന്ന നിലയില്‍ നര്‍വേക്കര്‍ രണ്ട് പ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

കൊളാബ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് നര്‍വേക്കര്‍. 2016 ജൂണില്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഗവര്‍ണറുടെ നോമിനേറ്റഡ് അംഗമായി നര്‍വേക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏത് സംസ്ഥാനത്തിന്റെയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ (44 വയസ്സ്) രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
പാര്‍ട്ടിയുടെ ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണയുള്ള ഏകനാഥ് ഷിന്‍ഡെ വിഭാഗം നിയമാനുസൃതവും യഥാര്‍ത്ഥ ശിവസേനയും ആണെന്ന് നര്‍വേക്കര്‍ ഈ വര്‍ഷം ജനുവരിയില്‍ വിധിച്ചിരുന്നു. സമാനമായി അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍ സി പിയായി നര്‍വേക്കര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് മഹായുതി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന), അജിത് പവാര്‍ (എന്‍സിപി) എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ബാക്കി എം എല്‍ എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച മഹാരാഷ്ട്ര നിയമസഭാംഗമായും മൂവരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
രാവിലെ 11 മണിക്ക് സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ നിയമസഭയുടെ പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കര്‍ മുമ്പാകെയാണ് മൂവരും എം എല്‍ എമാരായി സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 287 എം എല്‍ എമാര്‍ക്കും പ്രോടേം സ്പീക്കര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.












Click it and Unblock the Notifications